Big stories

കോണ്‍ഗ്രസ് എംഎല്‍എയെ ജയ് ശ്രീറാം വിളിപ്പിക്കാന്‍ ബിജെപി മന്ത്രിയുടെ ശ്രമം

ജാര്‍ഖണ്ഡ് അസംബ്ലിക്കു മുന്നില്‍ വച്ചാണ് കോണ്‍ഗ്രസ് എംഎല്‍എ ഇംറാന്‍ അന്‍സാരിയെ ബിജെപിനേതാവും നഗരവികസന മന്ത്രിയുമായ സി പി സിങ് കാമറയ്ക്കു മുന്നില്‍ വച്ച് ജയ് ശ്രീറാം വിളിപ്പിച്ചത്

കോണ്‍ഗ്രസ് എംഎല്‍എയെ ജയ് ശ്രീറാം വിളിപ്പിക്കാന്‍ ബിജെപി മന്ത്രിയുടെ ശ്രമം
X

റാഞ്ചി: ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് എംഎല്‍എയെ ബിജെപി മന്ത്രി നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമിച്ചു. ജാര്‍ഖണ്ഡ് അസംബ്ലിക്കു മുന്നില്‍ വച്ചാണ് കോണ്‍ഗ്രസ് എംഎല്‍എ ഇംറാന്‍ അന്‍സാരിയെ ബിജെപിനേതാവും നഗരവികസന മന്ത്രിയുമായ സി പി സിങ് കാമറയ്ക്കു മുന്നില്‍ വച്ച് ജയ് ശ്രീറാം വിളിപ്പിച്ചത്. വെള്ളിയാഴ്ച മാധ്യമങ്ങള്‍ നോക്കിനില്‍ക്കെ നടത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിവാദമായിട്ടുണ്ട്. ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചതിനെ ചൊല്ലി ഇംറാന്‍ അന്‍സാരിയും മറ്റു രണ്ടു എംഎല്‍എമാരും തമ്മില്‍ വാക്കേറ്റം നടക്കുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് ന്യൂസ് 18 റിപോര്‍ട്ട് ചെയ്തു. മന്ത്രിസഭാ കെട്ടിടത്തിനു മുന്നില്‍ വച്ച് സി പി സിങ് കോണ്‍ഗ്രസ് എംഎല്‍എയുടെ കൈക്കുപിടിച്ചുകൊണ്ട് ജയ് ശ്രീറാം എന്നു പറയണമെന്നും നിങ്ങളുടെ പൂര്‍വികര്‍ രാം വാലെകളാണെന്നും ബാബര്‍ വാലെകളെല്ലെന്നുമാണു പറയുന്നത്. ഈ സമയം നിങ്ങള്‍ എന്നെ ഭീഷണിപ്പെടുത്തേണ്ടെന്നു എന്ന് ഇംറാന്‍ അന്‍സാരി മറുപടി നല്‍കുന്നുണ്ട്. രാജ്യത്തിന് ആവശ്യം തൊഴിലവസരങ്ങളും വൈദ്യുതിയും വികസനവുമാണെന്നും മതരാഷ്ട്രീയവാദമല്ലെന്നും അദ്ദേഹം മറുപടി നല്‍കുന്നുണ്ട്. ഈസമയം സമീപത്തുണ്ടായിരുന്ന മറ്റൊരു ബിജെപി എംഎല്‍എ ശര്‍മ, നിങ്ങളുടെ പൂര്‍വികര്‍ ശ്രീരാമനില്‍ വിശ്വസിച്ചിരുന്നുവെന്നു പറയുന്നുണ്ടായിരുന്നു.

ബുധനാഴ്ച നടന്ന മന്ത്രിസഭയുടെ മണ്‍സൂണ്‍ സെഷനിലും ജയ് ശ്രീരാം, ഭാരത് മാതാ കീജയ് വിളികളുയര്‍ന്നിരുന്നു. ബൊകാരയില്‍ നിന്നുള്ള ബിജെപി എംഎല്‍എ വിരാഞ്ചി നാരായണന്‍ ജയ് ശ്രീറാം വിളിച്ചപ്പോള്‍, ഇതിനെ പിന്തുടര്‍ന്ന് നഗരവികസന മന്ത്രി സി പി സിങും തൊഴില്‍ മന്ത്രി രാജ് പലിവാറും ജയ് ശ്രീറാം വിളിക്കുകയായിരുന്നു. 1927ലെ വനം നിയമത്തെ കുറിച്ചുള്ള സര്‍ക്കാരിന്റെ അഭിപ്രായത്തെ കുറിച്ച് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെഎംഎം) എംഎല്‍മാര്‍ ചോദ്യങ്ങളുന്നയിച്ചപ്പോഴാണ് ബിജെപി മന്ത്രിമാരും എംഎല്‍എമാരും കൂട്ടത്തോടെ ജയ് ശ്രീറാം വിളികളുമായി നേരിട്ടത്. തുടര്‍ന്നു ഇരുപക്ഷവും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഭ രണ്ടുതവണ നിര്‍ത്തിവച്ചിരുന്നു.






Next Story

RELATED STORIES

Share it