നേതാക്കളുമായുള്ള ചര്‍ച്ച; ജമ്മുവും കശ്മീരും ശരിയായ സമയത്ത് സംസ്ഥാനങ്ങളായി മാറുമെന്ന് പ്രധാനമന്ത്രി
ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് വിജയകരമായി നടത്തുന്നതുപോലെ നിയമസഭാ തിഞ്ഞെടുപ്പും നടത്തുന്നത് മുന്‍ഗണനയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.'

ന്യൂഡല്‍ഹി: ജമ്മുവിനും കശ്മീരിനും ശരിയായ സമയത്ത് സംസ്ഥാന പദവി തിരികെ നല്‍കുമെന്ന് പ്രധാനമനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് വ്യക്തമാക്കിയത്. രാഷ്ട്രീയ തടവുകാരുടെ കേസുകള്‍ പുനരവലോകനം ചെയ്യാന്‍ കമ്മറ്റി രൂപീകരിക്കുന്നത് ഉള്‍പ്പെടുള്ള കാര്യങ്ങളും യോഗത്തില്‍ തീരുമാനിച്ചു. നാല് മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ എട്ട് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള പതിനാല് മുഖ്യധാരാ നേതാക്കളാണ് കേന്ദ്രസര്‍ക്കാറുമായുള്ള 3 മണിക്കൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.
കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയ ശേഷം ആദ്യമായാണ് സംസ്ഥാനത്തെ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍ നിര്‍ണയം നടത്തിയതിനു ശേഷം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്താമെന്ന് യോഗത്തില്‍ പ്രധാന മന്ത്രി ഉറപ്പു നല്‍കി. ഇതിന് രാഷ്ട്രീയ നേതാക്കളുടെ സഹകരണം അഭ്യര്‍ഥിച്ചു. 'ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തുക എന്നതാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യമെന്നും ജമ്മു കശ്മീരില്‍ ജനാധിപത്യ പ്രക്രിയ ഉറപ്പ് വരുത്തുന്നതിന് പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് വിജയകരമായി നടത്തുന്നതുപോലെ നിയമസഭാ തിഞ്ഞെടുപ്പും നടത്തുന്നത് മുന്‍ഗണനയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.'
ഫാറൂഖ് അബ്ദുല്ലയുടെയും മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെയും നേതൃത്വത്തിലുള്ള ഏഴ് പാര്‍ട്ടികളുള്ള ഗുപ്കര്‍ സഖ്യം കശ്മീരിന് സമ്പൂര്‍ണ്ണ സംസ്ഥാനം, പ്രത്യേക പദവി എന്നിവ പുനഃസ്ഥാപിക്കണമെന്ന് യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ടു. ഞങ്ങള്‍ക്ക് ഇത് (പ്രത്യേക പദവി) ലഭിച്ചത് പാകിസ്താനില്‍ നിന്നല്ല, ഇന്ത്യയില്‍ നിന്ന്, നെഹ്‌റുവില്‍ നിന്നാണ്. ഇതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും കഴിയില്ല, - മെഹബൂബ മുഫ്തി യോഗത്തിന് ശേഷം പറഞ്ഞു.
ജമ്മു കശ്മീരില്‍ മാത്രം ഇപ്പോള്‍ മണ്ഡല പുനര്‍ നിര്‍ണയം നടത്തുന്നതില്‍ എല്ലാ നേതാക്കളും അതൃപ്തരാണെന്ന് ചര്‍ച്ചക്കു ശേഷം ഉമര്‍ അബ്ദുല്ല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'മറ്റ് സംസ്ഥാനങ്ങളില്‍, 2026ലാണ് മണ്ഡല പുനര്‍ നിര്‍ണയം നടക്കുക. എന്തുകൊണ്ടാണ് ജമ്മു കശ്മീരിനെ ഒറ്റപ്പെടുത്തുന്നതതെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്രവും കശ്മീരും തമ്മിലുള്ള വിശ്വാസം തകര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. .
RELATED STORIES
പ്രസവിച്ച ഉടന്‍ കുഞ്ഞിനെ കൊന്ന് അഴുക്കുചാലില്‍ തള്ളി; മാതാവ്...
18 May 2022 6:00 PM GMTഅന്നമനട ഗ്രാമപഞ്ചായത്തിന് അഭിമാനമായി വേലുവിന്റെ സത്യസന്ധത
18 May 2022 2:13 PM GMTമാളയില്‍ ലൈഫ് മിഷന് മുഖേന പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം...
18 May 2022 12:53 PM GMTകുഴൂരിലെ നാലാം വാര്‍ഡില്‍ ചരിത്രം ആവര്‍ത്തിച്ച് യുഡിഎഫ്
18 May 2022 10:25 AM GMTതൃശൂര്‍ ജില്ലാ നീന്തല്‍ മത്സരം മാളയില്‍; അപേക്ഷ സ്വീകരിക്കുന്ന അവസാന...
18 May 2022 10:20 AM GMTതദ്ദേശ ഉപതിരഞ്ഞെടുപ്പ്:തൃശൂരില്‍ യുഡിഎഫിന് തിരിച്ചടി
18 May 2022 7:36 AM GMT