Big stories

സര്‍ക്കാരിന് തിരിച്ചടി;ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബുണല്‍

തുടര്‍ച്ചയായി സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തിയതിനെ ചോദ്യം ചെയ്ത് ജേക്കബ് തോമസ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണലിനെ സമീപിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ ഉത്തരവുണ്ടായിരിക്കുന്നത്.ജേക്കബ് തോമസിനെപ്പോലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെ തുടര്‍ച്ചയായി ഇത്തരത്തില്‍ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് ശരിയല്ല.ഇദ്ദഹത്തെ തിരിച്ചെടുക്കണം. പോലിസ് സേനയില്‍ ഒഴിവില്ലെങ്കില്‍ തത്തുല്യമായ തസ്തികയില്‍ നിയമിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി

സര്‍ക്കാരിന് തിരിച്ചടി;ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബുണല്‍
X

കൊച്ചി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി.സസ്‌പെന്റു ചെയ്യപ്പെട്ട ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബുണല്‍ ഉത്തരവിട്ടു.തുടര്‍ച്ചയായി സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തിയതിനെ ചോദ്യം ചെയ്ത് ജേക്കബ് തോമസ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണലിനെ സമീപിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ ഉത്തരവുണ്ടായിരിക്കുന്നത്.ജേക്കബ് തോമസിനെപ്പോലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെ തുടര്‍ച്ചയായി ഇത്തരത്തില്‍ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് ശരിയല്ല.ഇദ്ദഹത്തെ തിരിച്ചെടുക്കണം. പോലിസ് സേനയില്‍ ഒഴിവില്ലെങ്കില്‍ തത്തുല്യമായ തസ്തികയില്‍ നിയമിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി താന്‍ അഴിമതിക്കെതിരെ പോരാടുകയാണ്.അഴിമതിക്കെതിരെയുള്ള തന്റെ പോരാട്ടത്തിന്റെ വിജയമാണ് കോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ജേക്കബ് തോമസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ന്യായാധിപന്മാരുടെ തീരുമാനം ജനങ്ങള്‍ക്ക് അഴിമതിയില്ലാത്ത ഭരണം വേണം. ജനങ്ങളോട് അഴിമതിയെക്കുറിച്ച് പറയണം എന്ന സന്ദേശമാണ് കോടതി വിധിയിലൂടെ നല്‍കുന്നത്.അഴിമതിക്കെതിരെ കേരളത്തില്‍ ശബ്ദം നിലച്ചിട്ടില്ല. 2003 മുതല്‍ ജോയിന്റ് ട്രാന്‍സ്‌പോര്‍ട് ഓഫിസറായിരിക്കെ തുടങ്ങിയതാണ് അഴിമതിക്കെതിരെയുള്ള തന്റെ പോരാട്ടം.യുഡിഎഫ് സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയ കോസ്റ്റല്‍ ഷിപ്പിംഗിന്റെ പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയതിനും 2017ല്‍ ഓഖി ദുരന്തത്തിനിരയായ മല്‍സ്യതൊഴിലിളികള്‍ക്ക് ആനുകൂല്യം കിട്ടിയില്ലെന്ന് താന്‍ തുറന്നു പറഞ്ഞതും. പുസ്തകങ്ങള്‍ എഴുതിയതുമൊക്കെയാണ് വിഷയങ്ങള്‍. 2017 മുതല്‍ കള്ളക്കേസുകളുടെ പരമ്പരയാണ് തനിക്കെതിരെ എടുത്തുകൊണ്ടിരിക്കുന്നത്.കള്ളക്കേസുകളുടെ അടിസ്ഥാനത്തിലാണ് തന്നെ തുടരെ തുടരെ സസ്‌െപന്റു ചെയ്തുകൊണ്ടിരിക്കുന്നത്.മാറ്റുവിന്‍ ചട്ടങ്ങളെ എന്നു പറയുന്ന നാടാണ് കേരളം.കാലത്തിനസുരിച്ച ചടങ്ങള്‍ മാറണം.ജനങ്ങളാണ് യഥാര്‍ഥ യജമാനന്‍മാര്‍.2016 ല്‍ സുപ്രിം കോടതിയിലെ നാലു ജഡ്ജിമാര്‍ പോലും തങ്ങള്‍ക്ക് ജനങ്ങളോടു കുറച്ച് കാര്യങ്ങള്‍ തുറന്നുപറയാനുണ്ടെന്നു പറഞ്ഞ് പുറത്തു വന്ന് കാര്യങ്ങള്‍ വിശദമാക്കിയതാണ്്. അതു തന്നെയാണ് താനും ചെയ്തതെന്നും ജേക്കബ് തോമസ് പറഞ്ഞു

Next Story

RELATED STORIES

Share it