Big stories

അഭയാര്‍ഥി ക്യാംപിലും ഇസ്രായേല്‍ കൂട്ടക്കൊല; ആകെ മരണം 137

ഗസയില്‍ പതിനായിരങ്ങളുടെ കൂട്ടപ്പലായനം

അഭയാര്‍ഥി ക്യാംപിലും ഇസ്രായേല്‍ കൂട്ടക്കൊല; ആകെ മരണം 137
X

ജെറുസലേം: ഫലസ്തീന്റെ മണ്ണില്‍ ഇസ്രായേലിന്റെ അധിനിവേശ സൈന്യം നടത്തുന്ന കൂട്ടക്കൊല തുടരുന്നു. അഭയാര്‍ഥി ക്യാംപുകളെ പോലും വെറുതെവിടാതെയുള്ള വ്യാമോക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടു. അഞ്ചുദിവസത്തോളമായി തുടരുന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 137 കടന്നതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ വരെ 36 കുട്ടികളടക്കമാണ് കൊല്ലപ്പെട്ടത്. 920 പേര്‍ക്ക് പരിക്കേറ്റതായാണു റിപോര്‍ട്ട്. കൂടുതല്‍ സൈനികരെയും ടാങ്കുകളെയും വിന്യസിച്ച ഇസ്രായേല്‍ ശനിയാഴ്ച വ്യോമാക്രമണവും പീരങ്കി ഷെല്ലുകളും ഉപയോഗിച്ച് ഗസ മുനമ്പില്‍ ബോംബാക്രമണം തുടര്‍ന്നു. ഗസയിലെ ഷതി അഭയാര്‍ഥി ക്യാംപിനു നേരെ ഇസായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് കുട്ടികളും രണ്ട് സ്ത്രീകളുമുള്‍പ്പെടെ കൊല്ലപ്പെട്ടു. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഖാന്‍ യൂനിസിലെ ഒരു വീട്ടിനു നേരെയും വ്യോമാക്രമണം നടത്തി.

مؤثر.. الرضيع #الفلسطيني إبراهيم الرنتيسي ضحية جديدة لقصف اسرائيلي على #غزة pic.twitter.com/mi36qgUliP

അതേസമയം, ഇസ്രയേലിന്റെ കരസേനയുടെയും പീരങ്കിപ്പടയുടെയും ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ഫലസ്തീന്‍ കുടുംബങ്ങള്‍ വടക്കന്‍ ഗസയിലെ ഐക്യരാഷ്ട്രസഭ നടത്തുന്ന സ്‌കൂളുകളില്‍ അഭയം തേടി. ആക്രമണത്തിനിടെ പതിനായിരത്തോളം ഫലസ്തീനികള്‍ ഗസയില്‍ നിന്ന് വീട്ടില്‍ നിന്ന് പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങളെല്ലാം ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തണമെന്ന് ആഹ്വാനം ചെയ്‌തെങ്കിലും ഇസ്രായേലില്‍ ശാന്തത പുനസ്ഥാപിക്കാന്‍ ആവശ്യമായ ആക്രമണം തുടരുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മറുപടി നല്‍കിയത്.

അതിനിടെ, ശനിയാഴ്ച പുലര്‍ച്ചെ ഹമാസ് ഇസ്രായേലിലേക്ക് മറ്റൊരു റോക്കറ്റ് കൂടി പ്രയോഗിച്ചതായും റിപോര്‍ട്ടുകളുണ്ട്. ഇതുവരെ ഇസ്രായേലില്‍ ഒമ്പതുപേരാണ് കൊല്ലപ്പെട്ടത്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ പ്രതിഷേധിച്ച 11 ഫലസ്തീനികളെയും ഇസ്രായേല്‍ സേന കൊലപ്പെടുത്തി. ഇസ്രയേല്‍ അധിനിവേശത്തെയും ഗസയിലെ ബോംബാക്രമണത്തെയും അപലപിച്ച് ആയിരക്കണക്കിന് ഫലസ്തീനികള്‍ ശനിയാഴ്ച പുലര്‍ച്ചെ വെസ്റ്റ് ബാങ്കില്‍ മാര്‍ച്ച് നടത്തി. പ്രഭാത പ്രാര്‍ത്ഥന കഴിഞ്ഞാണ് നബുലസ് നഗരത്തിലെ മാര്‍ച്ചില്‍ പങ്കെടുത്തതെന്ന്സഫ പ്രസ് ഏജന്‍സി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി.

Israel messacre: Thousands flee pound Gaza

Next Story

RELATED STORIES

Share it