ഇസ്രായേലിനെതിരായ തിരിച്ചടിക്ക് ഊര്‍ജം പകരാന്‍ വടക്കന്‍ പ്രദേശത്ത് ഇറാന്റെ സൈനികാഭ്യാസ പ്രകടനം
തെഹ്റാന്: രാജ്യത്തിന്റെ വടക്കന്‍ ഭാഗത്ത് ഇറാന് സൈനികാഭ്യാസ പ്രകടനം നടത്തിയതായി റിപോര്‍ട്ട്. കഴിഞ്ഞമാസം ഒടുവില്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ തെഹ്റാനില്‍ കൊല്ലപ്പെട്ടതിന് തിരിച്ചടി നല്‍കുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് ഊര്‍ജം പകരുന്നതാണ് സൈനികാഭ്യാസമെന്ന് മെഹ്ര് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച പ്രാദേശിക സമയം വൈകീട്ട് 7.30 മുതല്‍ 8.30 വരെയായിരുന്നു കാസ്പിയന്‍ കടല്‍ത്തീരത്തെ ഇറാന് പ്രവിശ്യയായ ഗിലാനില്‍ അഭ്യാസം നടന്നത്. നാവികസേനയുടെ പ്രതിരോധ സന്നദ്ധത ശക്തിപ്പെടുത്തുന്നതിനാണ് സൈനികാഭ്യാസ പ്രകടനം ആസൂത്രണം ചെയ്തതെന്ന് പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
മൂന്നു ദിവസത്തിനുള്ളില്‍ ഇറാന്റെ രണ്ടാമത്തെ സൈനികാഭ്യാസ പ്രകടനമാണിത്. ഹനിയ്യയുടെ കൊലയ്ക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാന് പ്രഖ്യാപിച്ചിരുന്നു. കൊലയ്ക്ക് ഉത്തരവാദി ഇസ്രായേല്‍ ആണെന്ന് ഇറാന് കുറ്റപ്പെടുത്തിയിരുന്നു. ഹനിയ്യയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഇതുവരെ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇസ്മാഈല്‍ ഹനിയ്യയുടെ രക്തസാക്ഷിത്വം ഇസ്രായേലിനെതിരായ ഇറാന്റെ പ്രതികാര ഭീഷണിക്ക് തിരികൊളുത്തുന്നതായി.
അതിനിടെ, ഇസ്രായേലിനെതിരായ തിരിച്ചടിയുടെ കാര്യത്തില്‍ സംയമനം പാലിക്കണമെന്ന യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ ആഹ്വാനം ഇറാന് തള്ളി. ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന് എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് ഇറാന് സംയമനം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടത്. ഇതിനടയിലും ഗസയില്‍ നൂറുകണക്കിന് ഫലസ്തീനികളെ കൊന്നുതള്ളുകയാണ് അധിനിവേശസേന. ഹമാസിന്റെ സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ് ചൊവ്വാഴ്ച തെല്‍ അവീവിലേക്കും പ്രാന്തപ്രദേശത്തേക്കും രണ്ട് എം 90 റോക്കറ്റുകള്‍ അയച്ചിരുന്നു. വലിയ സ്ഫോടന ശബ്ദം കേട്ടെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
RELATED STORIES
എഡിജിപി-ആര്‍എസ്എസ് രഹസ്യചര്‍ച്ചയില്‍ കൃത്യമായ അന്വേഷണം വേണമെന്ന് ഡി...
9 Sep 2024 8:58 AM GMTകാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTമത വിദ്വേഷം പടര്‍ത്തി ഉത്തരാഖണ്ഡില്‍ സൈന്‍ ബോര്‍ഡുകള്‍
9 Sep 2024 6:41 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര്‍ രാഷ്ട്രീയത്തില്‍ വീണ്ടും...
9 Sep 2024 5:50 AM GMT'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMTപിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്‍ച്ച്...
8 Sep 2024 5:07 PM GMT