Big stories

ഓസിസ് മണ്ണില്‍ ഇന്ത്യയ്ക്ക് ചരിത്രനേട്ടം; സിഡ്‌നിയില്‍ സമനില

നാലു ടെസ്റ്റുകളുള്ള പരമ്പരയില്‍ അവസാനടെസ്റ്റില്‍ ജയത്തിനരികെ മഴ വില്ലനായെങ്കിലും 2-1നു പരമ്പര സ്വന്തമാക്കുകയായിരുന്നു.

ഓസിസ് മണ്ണില്‍ ഇന്ത്യയ്ക്ക് ചരിത്രനേട്ടം; സിഡ്‌നിയില്‍ സമനില
X

സിഡ്‌നി: ക്രിക്കറ്റ് ലോകത്ത് ഒരുകാലത്ത് എതിരാളികളില്ലാതെ വിജയം കുറിച്ചിരുന്ന ആസ്‌ത്രേലിയയുടെ മണ്ണില്‍ ഇന്ത്യന്‍ ടീമിനു ചരിത്രവിജയം. നാലു ടെസ്റ്റുകളുള്ള പരമ്പരയില്‍ അവസാനടെസ്റ്റില്‍ ജയത്തിനരികെ മഴ വില്ലനായെങ്കിലും 2-1നു പരമ്പര സ്വന്തമാക്കുകയായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായാണ് ഓസിസ് മണ്ണില്‍ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര നേടുന്നത്. ഇതോടെ വിരാട് കോഹ്്‌ലി ഓസിസ് മണ്ണില്‍ ആദ്യ ജയം നേടിത്തരുന്ന ഇന്ത്യന്‍ നായകനുമായി. നാലാം ടെസ്റ്റിലെ അവസാനദിവസം ഒരു പന്ത് പോലും എറിയാതെ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. ഫോളോ ഓണ്‍ ചെയ്ത ആസ്‌ത്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ സിഡ്‌നിയില്‍ 40 വര്‍ഷമായി ഒരു ടെസ്റ്റ് ജയിക്കുകയെന്ന ഇന്ത്യന്‍ മോഹം കൂടി പൂവണിയിക്കുമെന്നു കരുതിയെങ്കിലും കാലാവസ്ഥ വില്ലനാവുകയായിരുന്നു. പേസര്‍മാരെ പിന്തുണയ്ക്കുന്ന ഓസിസ് മണ്ണില്‍ ബൗളര്‍മാരുടെയും നായകന്‍ വിരാട് കോഹ്‌ലിയുടെയും പൂജാര ഉള്‍പ്പെടെയുള്ളവരുടെ ബാറ്റിങ് മികവുമാണ് ഐതിഹാസിക പരമ്പര വിജയം കൈപ്പിടിയിലൊതുക്കാന്‍ സഹായിച്ചത്. അഡ്‌ലെയ്ഡിലും മെല്‍ബണിലും ജയിച്ച ഇന്ത്യയ്ക്ക് സിഡ്‌നിയില്‍ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ബാറ്റിങ് മികവിലൂടെ ഇന്ത്യന്‍ ജയങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച ചേതേശ്വര്‍ പൂജാരയാണ് മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സീരിസും. ബോര്‍ഡര്‍-ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ അഡ്‌ലെയ്ഡില്‍ ഇന്ത്യ 31 റണ്‍സിനും മെല്‍ബണില്‍ 31 റണ്‍സിനുമാണ് ജയിച്ചിരുന്നത്. ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടെസ്റ്റ് ചരിത്രത്തില്‍ 30 വര്‍ഷത്തിനു ശേഷം ആദ്യമായി ഫോളോ ഓണ്‍ ചെയ്യുന്നത് സിഡ്‌നിയിലാണ്. 1988 മൈക്ക് ഗാറ്റിങിന്റെ ഇംഗ്ലണ്ട് ടീമിനു മുന്നിലാണ് ഇതിനു മുമ്പ് ഓസിസ് സ്വന്തം മണ്ണില്‍ ഫോളോഓണ്‍ നേരിട്ടത്. നാലാംടെസ്റ്റ് മോശം കാലാവസ്ഥ കാരണം സമനില പ്രഖ്യാപിക്കുമ്പോള്‍ ആതിഥേയര്‍ രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ആറ് റണ്‍സ് എന്ന നിലയിലായിരുന്നു. മാര്‍ക്കസ് ഹാരിസ്(4), ഉസ്മാന്‍ ഖവാജിയ എന്നിവരായിരുന്നു ക്രീസില്‍.

സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്‌സ്: 622/7 ഡിക്ല. ഓസ്‌ട്രേലിയ: ഒന്നാം ഇന്നിങ്‌സ്: 300, വിക്കറ്റ് നഷ്ടപ്പെടാതെ 6.



Next Story

RELATED STORIES

Share it