Big stories

കൊവിഡ് പ്രതിരോധ വീഴ്ചകള്‍ റിപോര്‍ട്ട് ചെയ്ത ദൈനിക് ഭാസ്‌കര്‍ ഓഫിസില്‍ ആദായനികുതി റെയ്ഡ്

കൊവിഡ് പ്രതിരോധ വീഴ്ചകള്‍ റിപോര്‍ട്ട് ചെയ്ത ദൈനിക് ഭാസ്‌കര്‍ ഓഫിസില്‍ ആദായനികുതി റെയ്ഡ്
X

ഭോപാല്‍: കൊവിഡ് വ്യാപന പ്രതിരോധത്തെയും മരണങ്ങളെയും കുറിപ്പ് വിശദമായ റിപോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച ദൈനിക് ഭാസ്‌കര്‍ ദിനപത്രത്തിന്റെ ഓഫിസില്‍ ആദായ നികുതി പരിശോധന. നികുതിവെട്ടിപ്പ് തടയുന്നതിന്റെ ഭാഗമാണ് റെയ്‌ഡെന്നാണ് വിശദീകരണം.

പത്രത്തിന്റെ വ്യത്യസ്ത ഓഫിസുകളില്‍ റെയ്ഡ് നടക്കുന്നുണ്ട്. പത്രം ഓഫിസിനു പുറമെ പത്രത്തിന്റെ പ്രമോട്ടര്‍മാരുടെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും ഒരേ സമയം റെയ്ഡ് നടക്കുന്നതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ഭോപാല്‍ ഓഫിസിന്റെ ചിത്രങ്ങളോടൊപ്പമാണ് റെയ്ഡിന്റെ വിവരം പുറത്തുവിട്ടത്.

ഗുജറാത്തിലെ അഹമ്മദാബാദ്, മധ്യപ്രദേശിലെ ഭോപാല്‍, ഇന്‍ഡോര്‍, രാജസ്ഥാനിലെ ജയ്പൂര്‍ എന്നീ ഓഫിസുകളില്‍ പരിശോധന നടക്കുന്നതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ഉദ്ധരിച്ച് എന്‍ഡിടിവിയും റിപോര്‍ട്ട് ചെയ്തു.

മധ്യപ്രദേശ് കോണ്‍ഗ്രസ് മേധാവി ദിഗ് വിജയ് സിങ്ങും സമാനമായി ട്വീറ്റ് ചെയ്തിട്ടുണ്ട്. ആറ് കേന്ദ്രങ്ങളില്‍ റെയ്ഡ് നടക്കുന്നതായാണ് അദ്ദേഹം പറയുന്നത്. ഭോപാല്‍ പ്രസ് കോംപ്ലക്‌സിലെ ഓഫിസിലും റെയ്ഡ് നടക്കുന്നു.

പത്രത്തിന്റെ ഓഫിസില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരിശോധനകള്‍ മനപ്പൂര്‍വും പ്രതികാരസ്വഭാവമുളളതും പ്രധാനമന്ത്രിയുടെ ഗുജറാത്ത് മോഡലിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരില്‍ രാജ്യത്തെ രണ്ടാമത്തെ മാധ്യമസ്ഥാപനത്തിലാണ് റെയ്ഡ് നടക്കുന്നത്. നേരത്തെ ന്യൂസ് ക്ലിക്ക്. ഇന്‍-ന്റെ ഡല്‍ഹി ഓഫിസില്‍ സമാനമായ റെയ്ഡ് നടന്നിരുന്നു.

രാജ്യത്തെ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വില്‍ക്കപ്പെടുന്ന ഹിന്ദി പത്രങ്ങളിലൊന്നാണ് ദൈനിക് ഭാസ്‌കര്‍.

ഏതാനും ദിവസം മുമ്പ് ദൈനിക് ഭാസ്‌കര്‍ കൊവിഡ് മഹാമാരിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ച പുറത്തുകൊണ്ടുവന്ന ഏതാനും കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന സംഭവം റിപോര്‍ട്ട് ചെയ്തതിനു പിന്നിലും ദൈനിക് ഭാസ്‌കറുണ്ടായിരുന്നു.

വയറിന്റെ മാധ്യമപങ്കാളിയായി പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ച 16 മാധ്യമസ്ഥാപനങ്ങളിലൊന്നാണ് ദൈനിസ് ഭാസ്‌കര്‍.

Next Story

RELATED STORIES

Share it