- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിപണി തകര്‍ച്ച; സിആര്‍വിക്ക് അഞ്ചുലക്ഷം വരെ വില വെട്ടിക്കുറച്ച് ഹോണ്ട
വിപണി തകര്‍ച്ച രൂക്ഷമായതോടെ വാഹനത്തിന്റെ വിലകുറച്ചും ഓഫറുകള്‍ പ്രഖ്യാപിച്ചും ഉപഭോക്താക്കളെ ആകര്‍ശിക്കാന്‍ ഒരുങ്ങുകയാണ് വാഹന കമ്പനികള്‍.
ന്യൂഡല്‍ഹി: വിപണിയിലെ മാന്ദ്യം രൂക്ഷണായതോടെ തകര്‍ന്ന വാഹന വിപണി പിടിച്ചുനില്‍ക്കാനുള്ള അവസാന ശ്രമത്തിലാണിപ്പോള്‍. വാഹനത്തിന്റെ വിലകുറച്ചും ഓഫറുകള്‍ പ്രഖ്യാപിച്ചും ഉപഭോക്താക്കളെ ആകര്‍ശിക്കാന്‍ ഒരുങ്ങുകയാണ് വാഹന കമ്പനികള്‍. സിആര്‍വിക്ക് അഞ്ച് ലക്ഷം രൂപ വരേ വിലകുറച്ചാണ് ജപ്പാനീസ് വാഹന കമ്പനിയായ ഹോണ്ട തകര്‍ച്ച നേരിടാനൊരുങ്ങുന്നത്.
ഹോണ്ട സിറ്റി, അമേസ്, ജാസ്, ഡബ്ല്യുആര്‍വി, ബിആര്‍വി, സിവിക്, സിആര്‍വി എന്നിവയുടെ ഒക്ടോബര്‍ 31 വരെയുള്ള വാങ്ങലുകള്‍ക്ക് 42000 രൂപ മുതല്‍ 5 ലക്ഷം വരെയാണ് ആനുകൂല്യങ്ങള്‍ ലഭ്യമാകുക. ഹോണ്ട സിറ്റിയുടെ എല്ലാ വകഭേദങ്ങള്‍ക്കും 32000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 30000 രൂപ എക്‌സ്‌ചേഞ്ച് ബോണസും അടക്കം 62000 രൂപയാണ് നല്‍കുന്നത്.
പ്രീമിയം എസ്‌യുവിയായ സിആര്‍വിയുടെ വിവിധ മോഡലുകളിലായി അഞ്ച് ലക്ഷം രൂപ വരെയാണ് ഇളവുകള്‍. 1.6 ലീറ്റര്‍ നാലു വീല്‍ െ്രെഡവ് ഓട്ടമാറ്റിക്ക് മോഡലിന് 5 ലക്ഷം രൂപ ഇളവും രണ്ട് വീല്‍ െ്രെഡവ് മോഡലിന് 4 ലക്ഷം രൂപ ഇളവുമാണ് കമ്പനി നല്‍കുന്നത്. 28 ലക്ഷം മുതലാണ് വാഹനത്തിന്റെ ഷോറൂം വിലകള്‍ തുടങ്ങുന്നത്.
പ്രീമിയം സെഡാനായ സിവിക്കിന് 2.50 ലക്ഷം രൂപ വരെ ഓഫറുണ്ട്. വിസിവിടി ഒഴികയുള്ള പെട്രോള്‍ വകഭേദങ്ങള്‍ക്ക് 75000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും എല്ലാ ഡീസല്‍ മോഡലുകള്‍ക്ക് 2.50 ലക്ഷം വരെ ക്യാഷ് ഡിസൗണ്ടും പെട്രോള്‍ വിസിവിടിക്ക് ക്യാഷ് ഡിസ്‌കൗണ്ടായി 2 ലക്ഷം രൂപയും ലഭിക്കും. പ്രീമിയം ഹാച്ച്ബാക്കായ ജാസിന് 25000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25000 രൂപ എക്‌സ്‌ചേഞ്ച് ബോണസും അടക്കം 50000 രൂപയുടെ ഓഫറുണ്ട്.
കോംപാക്റ്റ് സെഡാനായ അമേയ്‌സിന്റെ വിവിധ മോഡലുകള്‍ക്ക് 42000 രൂപവരെയാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചില മോഡലുകള്‍ക്ക് 30000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 12000 രൂപ വിലയുള്ള രണ്ടുവര്‍ഷത്തെ അഡീഷണല്‍ വാറന്റിയും നല്‍കുമ്പോള്‍ എക്‌ചേഞ്ച് ഇല്ലാത്തവര്‍ക്ക് അഡീഷണല്‍ വാറന്റിയുടെ കൂടെ 16000 രൂപയുടെ ഹോണ്ട മെന്റനന്‍സ് പ്രോഗ്രാമും നല്‍കുന്നുണ്ട്. അമേയ്‌സിന്റെ എയ്‌സ് എഡിഷന്‍ വിഎക്‌സ്എംടി/സിവിടി എന്നിവയ്ക്ക് എക്‌സ്‌ചേഞ്ച് ബോണസായി 30000 രൂപയും എക്‌സ്‌ചേഞ്ച് ഇല്ലാത്തവര്‍ക്ക് അഡീഷണല്‍ വാറന്റിയുടെ കൂടെ 16000 രൂപയുടെ ഹോണ്ട മെന്റനന്‍സ് പ്രോഗ്രാമും ലഭിക്കും. 25000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20000 രൂപ എക്‌സ്‌ചേഞ്ച് ബോണസും അടക്കം 45000 രൂപയുടെ ഓഫറില്‍ ഡബ്ല്യുആര്‍വിയുടെ എല്ലാ വകഭേദങ്ങളും സ്വന്തമാക്കാം. ചെറു എസ്‌യുവി ബിആര്‍വിക്ക് ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ഓഫറുകളും ആക്‌സറീസും അടക്കം 1.10 ലക്ഷം രൂപ വരെ ഓഫര്‍ ലഭിക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















