- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംഘപരിവാരത്തെ പുറത്താക്കാന്‍ ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിക്കണം: ഉബൈദുല്ല ഖാന്‍ ആസ്മി

വടകര: സംഘപരിവാരത്തെ രാജ്യത്തുനിന്ന് പുറത്താക്കാന്‍ ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിക്കണമെന്ന് മുന്‍ രാജ്യസഭാംഗം ഉബൈദുല്ല ഖാന്‍ ആസ്മി. ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നു രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടാന്‍ കഴിഞ്ഞത് ഇത്തരം ഐക്യത്തിലൂടെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ് ഡിപിഐ നടത്തുന്ന 'കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ചി'ന്റെ കോഴിക്കോട് ജില്ലാതല സമാപന സമ്മേളനം വടകരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ നിന്നു വ്യത്യസ്തമായി രാജ്യത്ത് ഫാഷിസത്തിനെതിരേ നടക്കുന്ന രണ്ടാം സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകളാണ് പോരാട്ടത്തിനു മുന്നിലുള്ളത്. രേഖ കാണിക്കാന്‍ തയ്യാറല്ല എന്നാണ് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും തെരുവോരങ്ങളെ പ്രക്ഷുബ്ദമാക്കി പ്രഖ്യാപിക്കുന്നത്. രേഖ കാണിക്കേണ്ടത് ഫാഷിസ്റ്റുകളാണ്. രാജ്യത്തിന്റെ അഭിമാനമായ താജ്മഹലും ചെങ്കോട്ടയും അടങ്ങുന്ന അസംഖ്യം സാംസ്‌കാരിക സ്മാരകങ്ങളാണ് ഈ രാജ്യത്തെ ജനങ്ങളുടെ പൗരത്വരേഖ. ക്രിമിനലുകളാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. അവരില്‍ നിന്നു രാജ്യത്തെ മോചിപ്പിക്കാന്‍ ജീവനും ജീവിതവും സമര്‍പ്പിക്കാന്‍ രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

എസ് ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, ജാമിയ മില്ലിയ സമരസമിതി കോഓഡിനേറ്ററും കാംപസ് ഫ്രണ്ട്‌നേതാവുമായ മസൂദ് അഹമ്മദ്, പോപുലര്‍ ഫ്രണ്ട് കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് എം വി റഷീദ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി, ബി എസ് പി ജില്ലാ വൈസ് പ്രസിഡന്റ് വി എം എ ഖാദര്‍, ഐഡിഎഫ് ജില്ലാ പ്രസിഡന്റ് കെ സി പുഷ്പകുമാര്‍, എസ് ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി സലീം കാരാടി, ജില്ലാ ഖജാഞ്ചി എന്‍ കെ റഷീദ് ഉമരി, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റിയംഗം കെ ലസിത, എസ് ഡിപിഐ വടകര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നിസാം പുത്തൂര്‍ സംസാരിച്ചു.

എസ് ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ഖജാഞ്ചി അജ്മല്‍ ഇസ്മായില്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി കെ ഉസ്മാന്‍, ഇ എസ് ഖാജാ ഹുസയ്ന്‍, സംസ്ഥാന സമിതിയംഗങ്ങളായ പി ആര്‍ കൃഷ്ണന്‍കുട്ടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എസ് ഡി ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി സംബന്ധിച്ചു. നാദാപുരം റോഡില്‍ നിന്നാരംഭിച്ച മാര്‍ച്ച് കൈനാട്ടി, പെരുവാട്ടം തായ ജങ്ഷനിലൂടെ സി എം ആശുപത്രി വഴി കോട്ടപ്പറമ്പ് മൈതാനിയില്‍ സമാപിച്ചു. മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു. മാര്‍ച്ചിനോടനുബന്ധിച്ച് ദേശീയ കലാസംഘം അവതരിപ്പിച്ച 'മേരേ പ്യാരേ ദേശ് വാസിയോം' എന്ന തെരുവരങ്ങ് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















