Big stories

സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു; പെട്രോള്‍ വില 80ലേക്ക്, ഡീസല്‍ വിലയും ഉയരുന്നു, അസംസ്‌കൃത എണ്ണ വില ബാരലിന് 70 ഡോളര്‍ കടന്നു

ഇന്നും ഇന്ധന വിപണിയില്‍ വില വര്‍ധനവുണ്ടായി. പെട്രോള്‍ ലിറ്ററിന് 15 പൈസയും ഡീസലിന് 17 പൈസയുമാണ് വര്‍ധിച്ചത്. അഞ്ചുദിവസം കൊണ്ട് ഡീസല്‍ ലിറ്ററിന് 70 പൈസയിലേറെയാണ് ഉയര്‍ന്നത്.

സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു; പെട്രോള്‍ വില 80ലേക്ക്, ഡീസല്‍ വിലയും ഉയരുന്നു, അസംസ്‌കൃത എണ്ണ വില ബാരലിന് 70 ഡോളര്‍ കടന്നു
X

കോഴിക്കോട്: പശ്ചിമേഷ്യയില്‍ യുദ്ധമേഘങ്ങള്‍ ഉരുണ്ടുകൂടുന്നതിനിടെ സംസ്ഥാനത്ത് ഇന്ധന വില കുത്തനെ ഉയരുന്നു. ഇന്നും ഇന്ധന വിപണിയില്‍ വില വര്‍ധനവുണ്ടായി. പെട്രോള്‍ ലിറ്ററിന് 15 പൈസയും ഡീസലിന് 17 പൈസയുമാണ് വര്‍ധിച്ചത്. അഞ്ചുദിവസം കൊണ്ട് ഡീസല്‍ ലിറ്ററിന് 70 പൈസയിലേറെയാണ് ഉയര്‍ന്നത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതായി ചൂണ്ടിക്കാട്ടിയാണ് ഇവിടെയും വില വര്‍ധിപ്പിക്കുന്നത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 79.10 രൂപയാണ്. ഒരു ലിറ്റര്‍ ഡീസലിന് 73.80 രൂപയുമാണ്.കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 77. 72 രൂപയും ഡീസലിന് ഒരു ലിറ്ററിന് 72.40 രൂപയുമാണ്.

കോഴിക്കോട് ഡീസലിന് 72.74 രൂപയും പെട്രോളിന് 78.6 രൂപയുമാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ഇന്ധനവില ഇനിയും കൂടിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയും വര്‍ധിച്ചു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 70 ഡോളറില്‍ മുകളിലാണ്. ഏകദേശം 3 ശതമാനത്തോളമാണ് ഇന്ന് ഉയര്‍ന്നത്.





Next Story

RELATED STORIES

Share it