Big stories

രാജ്യത്തെ കൊവിഡ് ബാധിതര്‍ പത്തുലക്ഷത്തിലേക്ക്; മരണം 24,915

ഇന്ത്യയിൽ കൊവിഡ് വാക്‌സിന്റെ മനുഷ്യനിലുള്ള രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചു

രാജ്യത്തെ കൊവിഡ് ബാധിതര്‍ പത്തുലക്ഷത്തിലേക്ക്; മരണം 24,915
X

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപോര്‍ട്ട് ചെയ്തത് 32,695 പുതിയ കൊവിഡ് 19 കേസുകള്‍. ഇതോടെ രാജ്യത്ത്‌ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 9,68,876 ആയി ഉയര്‍ന്നു.

രാജ്യത്ത് കൊവിഡ് റിപോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് 24 മണിക്കൂറിനടയില്‍ മുപ്പതിനായിരത്തിലധികം പുതിയ കൊവിഡ് 19 കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നത്. 606 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. നിലവില്‍ 3,31,146 പേരാണ് ചികിൽസയിലുള്ളത്‌. 6,12,815 പേര്‍ രോഗമുക്തി നേടി. രോഗബാധിതരായി 24,915 പേരാണ് ഇതുവരെ മരിച്ചത്.

അതേസമയം ഇന്ത്യയിൽ കൊവിഡ് വാക്‌സിന്റെ മനുഷ്യനിലുള്ള രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചു. കുത്തിവയ്പ്പിലൂടെ കൊറോണ വൈറസ് വാക്‌സിന്റെ ക്ഷമതയും സുരക്ഷയും പരിശോധിക്കുന്നതാണ് രണ്ടാംഘട്ടം.

ഈ മാസം ആദ്യമാണ് ഡിസിജിഐയിൽ (ഡ്രഗ്‌സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യ) നിന്ന് ഇന്ത്യയിലെ മരുന്ന് കമ്പനിയായ സൈഡസ് കാഡില വികസിപ്പിച്ച കൊവിഡ് വാക്‌സിന് അനുമതി ലഭിക്കുന്നത്.

Next Story

RELATED STORIES

Share it