- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്വേഷ പ്രസ്താവന: പി സി ജോര്‍ജിനെതിരേ പോലിസില്‍ പരാതി
ഈരാറ്റുപേട്ട പേട്ടയിലെ മുസ്ലിം ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ കൊള്ളില്ലെന്നും മൂന്നുപ്രാവശ്യം തുപ്പിയിട്ടാണ് അവര്‍ ഭക്ഷണം പാകം ചെയ്യുന്നതെന്നും മറ്റു മതസ്ഥരായ ആള്ക്കാര് അവിടെ നിന്നും ഭക്ഷണം കഴിച്ചാല്‍ തുപ്പല് കൊണ്ട് പാകം ചെയ്ത ഭക്ഷണം കഴിക്കേണ്ടിവരുമെന്നുമാണ് ജോര്‍ജ്ജ് നടത്തിയ പ്രസ്ഥാവനയില്‍ പറഞ്ഞത്

ഈരാറ്റുപേട്ട: മതസൗഹാര്‍ദവും സാഹോദര്യവും തകര്‍ത്ത് നാട്ടില്‍ കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്ന മുന്‍ എംഎല്‍എ പി .സി ജോര്‍ജ്ജിന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപെട്ട് ഈരാറ്റുപേട്ട പോലിസില്‍ പരാതി. പൗരാവകാശ സംരക്ഷണ സമിതി കോട്ടയം ജില്ലാ ചെയര്മാന് അബ്ദുല്‍ നാസര്‍ മൗലവിയാണ് പരാതി നല്‍കിയത്. കഴിഞ്ഞ 19 നാണ് ഓണ്‍ലൈന്‍ യൂറ്റുബ് ചാലനായ ഷെകീന ന്യൂസിന് നല്കിയ അഭിമുഖത്തില്‍ മുസ്ലിം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന നിലയില്‍ ജോര്‍ജ്ജ് വിവാദ പ്രസ്ഥാവന നടത്തിയത്. ഈരാറ്റുപേട്ട പേട്ടയിലെ മുസ്ലിം ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ കൊള്ളില്ലെന്നും മൂന്നുപ്രാവശ്യം തുപ്പിയിട്ടാണ് അവര്‍ ഭക്ഷണം പാകം ചെയ്യുന്നതെന്നും മറ്റു മതസ്ഥരായ ആള്ക്കാര് അവിടെ നിന്നും ഭക്ഷണം കഴിച്ചാല്‍ തുപ്പല് കൊണ്ട് പാകം ചെയ്ത ഭക്ഷണം കഴിക്കേണ്ടിവരുമെന്നുമാണ് ജോര്‍ജ്ജ് നടത്തിയ പ്രസ്ഥാവനയില്‍ പറഞ്ഞത്. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം പ്രസ്താവനകള്‍ക്കെതിരെ മതവിദ്വേഷവകുപ്പുകള് ചുമത്തി കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു. പൗരാവകാശ സംരക്ഷണ സമിതി ചെയര്മാന് അബ്ദുല്‍ നാസര്‍ മൗലവി, കേരള ജമാഅത്ത് ഫെഡറേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇ മുഹമ്മദ് സക്കീര്‍, അബ്ദുല്‍ നാസര്‍ മൗലവി വെച്ചുച്ചിറ ,അയ്യൂബ്ഖാന്‍ കുട്ടിക്കല്‍ എന്നിവരും പരാതിക്കാരനോടൊപ്പം ഉണ്ടായിരുന്നു.
RELATED STORIES
''സമയക്രമം നോക്കൂ''പൗരത്വ നിഷേധം ആരംഭിച്ചു
4 July 2025 7:34 AM GMTഡീഗോ ജോട്ടയ്ക്ക് വിട; ലോക ഫുട്ബോളിന് ദു:ഖദിനം; പോര്‍ച്ചുഗലിന് തീരാ...
3 July 2025 5:59 PM GMT''ആറ് ദിവസത്തെ യുദ്ധത്തില്‍ നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക് ''...
3 July 2025 5:04 PM GMT''സംഭലില്‍ പോലിസ് അമിതാധികാരം പ്രയോഗിച്ചു; നിയമങ്ങള്‍...
3 July 2025 6:13 AM GMTജലക്ഷാമം തകർത്തെറിയുന്ന മേവാത്തിലെ പെൺജീവിതങ്ങൾ
2 July 2025 5:18 PM GMTനഗരങ്ങളുടെ യുദ്ധത്തില്‍ നിന്ന് ട്രൂ പ്രോമീസ്-മൂന്നിലേക്ക്: ഇറാന്റെ...
2 July 2025 4:09 AM GMT