Big stories

പൗരത്വഭേദഗതി നിയമം: ഹര്‍ത്താല്‍ പിന്‍വലിച്ചെന്ന് തേജസ് ന്യൂസിന്റെ സ്‌ക്രീന്‍ ഷോട്ടുണ്ടാക്കി വ്യാജപ്രചാരണം

ഹര്‍ത്താല്‍ പിന്‍വലിച്ചതായി തേജസ് ന്യൂസില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധം തേജസ് ന്യൂസിന്റെ വ്യാജ സ്‌ക്രീന്‍ ഷോട്ടുണ്ടാക്കിയാണ് പ്രചാരണം നടക്കുന്നത്.

പൗരത്വഭേദഗതി നിയമം: ഹര്‍ത്താല്‍ പിന്‍വലിച്ചെന്ന് തേജസ് ന്യൂസിന്റെ സ്‌ക്രീന്‍ ഷോട്ടുണ്ടാക്കി വ്യാജപ്രചാരണം
X

കോഴിക്കോട്: മതാടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരേ 17ന് സംസ്ഥാനത്ത് ആഹ്വാനംചെയ്ത സംയുക്തഹര്‍ത്താല്‍ പിന്‍വലിച്ചുവെന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാജപ്രചാരണം. ഹര്‍ത്താല്‍ പിന്‍വലിച്ചതായി തേജസ് ന്യൂസില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധം തേജസ് ന്യൂസിന്റെ വ്യാജ സ്‌ക്രീന്‍ ഷോട്ടുണ്ടാക്കിയാണ് പ്രചാരണം നടക്കുന്നത്.

ഹര്‍ത്താല്‍ പിന്‍വലിച്ചു, പകരം പ്രതിഷേധ ദിനം എന്ന തലക്കെട്ടിലാണ് ഫെയ്‌സ്ബുക്കിലും വാട്‌സ് ആപ്പിലും വ്യാപക പ്രചാരണം. ഇത്തരത്തിലൊരു വാര്‍ത്ത തേജസ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും തേജസ് ന്യൂസിന്റെ പേരില്‍ വ്യാജ സ്‌ക്രീന്‍ഷോട്ടുണ്ടാക്കി പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും തേജസ് ന്യൂസ് മാനേജ്‌മെന്റ് അറിയിച്ചു. വെല്‍ഫയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ബിഎസ്പി തുടങ്ങിയ രാഷ്ട്രീയപ്പാര്‍ട്ടികളും മതസാമുദായിക മനുഷ്യാവകാശപ്രസ്ഥാനങ്ങളും സംയുക്തമായാണ് 17ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Next Story

RELATED STORIES

Share it