'സംവിധായകന്‍ ലൈംഗിക അടിമയാക്കി; മലയാളം സിനിമയിലും മോശം അനുഭവം'; ആരോപണവുമായി തമിഴ് നടി സൗമ്യ
ചെന്നെ: തമിഴ് സിനിമാ സംവിധായകനെതിരേ ഗുരുതര ലൈംഗികാതിക്രമ ആരോപണവുമായി നടി സൗമ്യ. മലയാള സിനിമാ രംഗത്തെ ലൈംഗികാരോപണങ്ങള്‍ക്കിടെയാണ് ഇതേ ആരോപണങ്ങള്‍ തന്നെ തമിഴ്‌നാട്ടില്‍ നിന്നും വരുന്നത്. സ്വന്തം ജനനേന്ദ്രിയത്തില്‍ വടി കയറ്റിയിറക്കിയതുള്‍പ്പെടെ സംവിധായകനെതിരേ ഗുരുതര ബലാല്‍സംഗ പരാതികളാണ് സൗമ്യ ഉന്നയിച്ചത്. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ തരണം ചെയ്ത വലിയ ട്രോമയെ കുറിച്ച് സൗമ്യ സംസാരിച്ചത്.
'ഞാന്‍ ഡിഗ്രി ഒന്നാംവര്‍ഷം പഠിക്കുന്ന സമയമാണ്. അന്നെനിക്ക് 18 വയസ്സുണ്ട്. ഒരു സാധാരണ കുടുംബത്തില്‍നിന്നുള്ളതായതിനാല്‍ മാതാപിതാക്കള്‍ക്ക് സിനിമയെ കുറിച്ച് അറിയില്ലായിരുന്നു. രേവതിയുടെ അഭിനയമൊക്കെ കണ്ടാണ് എനിക്ക് ഇതില്‍ താല്‍പര്യം ആയത്. അവര്‍ എന്റെ വീടിനടുത്താണ് താമസിച്ചിരുന്നത്. സത്യം പറഞ്ഞാല്‍ ഞാനൊരു സാങ്കല്‍പ്പിക ലോകത്തിലായിരുന്നു അന്ന്. പക്ഷേ, സ്‌ക്രീന്‍ ടെസ്റ്റിന് പോയതു മുതലങ്ങോട്ട് എല്ലാം മനസ്സിലായി'-സൗമ്യ പറഞ്ഞു.
സംവിധായകന്‍ എന്ന് പറയുന്നയാള്‍ തന്നെ മകളേ എന്ന് വിളിക്കുകയും എന്നാല്‍ തന്നില്‍ അയാള്‍ക്ക് ഒരു മകള്‍ വേണമെന്ന് ആവശ്യപ്പെട്ടതും തനിക്ക് വലിയ ഞെട്ടലുണ്ടാക്കിയെന്ന് സൗമ്യ പറഞ്ഞു. തന്നെ അയാള്‍ കുറേകാലം ലൈംഗിക അടിമയാക്കി വച്ചിരുന്നെന്നും അവര്‍ പറഞ്ഞു. അയാളുടെ നിരന്തര പീഡനത്തിന് താന്‍ ഇരയായിട്ടുണ്ട്. അയാളുടെ പേര് താന്‍ മലയാള സിനിമയിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പോലിസ് സംഘത്തിന് നല്‍കുമെന്നും സൗമ്യ പറഞ്ഞു. മലയാള സിനിമയിലും തനിക്ക് മോശം അനുഭവമാണ് ഉണ്ടായിട്ടുള്ളത്. തന്നെ ഒരു സഹനടന്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും അയാളുടെ പേര് ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ ഉണ്ടെന്നും അവര്‍ വ്യക്തമാക്കി. തന്റെ മനസ്സിനേറ്റ മുറിവുണങ്ങാന്‍ 30 വര്‍ഷം വേണ്ടി വന്നു. അതുകൊണ്ട് തന്നെ ഇത്തരം തുറന്നു പറച്ചിലുകള്‍ നടത്താന്‍ താന്‍ അതിജീവിതകളെ പ്രാല്‍സാഹിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMTസിവില് സര്വീസ് പരീക്ഷാ തട്ടിപ്പ്; പൂജ ഖേദ്കറെ സര്വീസില് നിന്ന്...
7 Sep 2024 2:39 PM GMT'നിങ്ങള് ഒരു കൊലയാളിയാണ്'; ബെന്ഗ്വിറിനെ ബീച്ചില് നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTഎഡിജിപി ആര്എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല് ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്ജനി' കേസില് വി ഡി സതീശന്-ആര്എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില് മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള് പ്രവര്ത്തകര്;...
7 Sep 2024 8:01 AM GMT