Big stories

സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷും സന്ദീപ് നായരും ബെംഗളൂരുവില്‍ അറസ്റ്റില്‍; നാളെ കൊച്ചിയിലെത്തിക്കും

കേസില്‍ മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാര്‍ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്.

സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷും സന്ദീപ് നായരും ബെംഗളൂരുവില്‍ അറസ്റ്റില്‍; നാളെ കൊച്ചിയിലെത്തിക്കും
X

തിരുവനന്തപുരം: വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയില്‍. ബെംഗലൂരുവില്‍ വച്ചാണ് ഇവരെ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കേസില്‍ മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാര്‍ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്.

വിദേശത്ത് കഴിയുന്ന കൊച്ചി സ്വദേശി ഫൈസല്‍ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായര്‍ കേസിലെ നാലാം പ്രതിയാണ്. സന്ദീപ് നായരും സ്വപ്‌നക്കൊപ്പം പിടിയിലായിട്ടുണ്ട്. ഇവരെ നാളെ രാവിലെ 10 ഓടെ കൊച്ചിയിലെത്തിക്കും. കൊവിഡ് പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കുകയോ ക്വാറന്റൈനില്‍ ആക്കുകയോ ചെയ്യും. നേരത്തേ, സ്വ്പന കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രതിചേര്‍ക്കാന്‍ ഒരുങ്ങുന്നതെന്നും കാണിച്ചായിരുന്നു ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

അറ്റാഷേ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വര്‍ണം അടങ്ങിയ നയതന്ത്ര ബാഗ് ലഭിക്കാന്‍ വൈകുന്നതെന്തെന്ന് അന്വേഷിച്ചതെന്നാണ് ഇവരുടെ വാദം. 2019 ല്‍ കോണ്‍സിലേറ്റിലെ ജോലി അവസാനിപ്പിച്ച സ്വപ്ന, അതിന് ശേഷവും സൗജന്യ സേവനം തുടര്‍ന്നുവെന്ന്. കസ്റ്റംസിന്റെ ആവശ്യപ്രകാരം സ്വപ്നയെയും സന്ദീപിനെയും പിടികൂടാന്‍ പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക പോലിസ് സംഘത്തിന് രൂപം നല്‍കി. പ്രത്യേകസംഘം അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്‍ക്കകമാണ് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തത്. കസ്റ്റംസ്, എന്‍ഐഎ എന്നിവയുമായുള്ള ഏകോപനവും സംഘത്തിനുണ്ട്. സ്ഥാനത്തെവിടെയും ഏതുരീതിയിലുമുള്ള അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തിന് അനുമതി നല്‍കിയിരുന്നു. കൊച്ചി കമ്മീഷണര്‍ വിജയ് സാക്കറെയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. സ്വര്‍ണക്കടത്ത് സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍വിവാദത്തിന് വഴിതെളിയിച്ചതിനു പിന്നാലെയാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.

Next Story

RELATED STORIES

Share it