Big stories

2021ല്‍ ബഹിരാകാശത്ത് ആളെ എത്തിക്കാനൊരുങ്ങി ഇന്ത്യ

2021ല്‍ ബഹിരാകാശത്ത് ആളെ    എത്തിക്കാനൊരുങ്ങി ഇന്ത്യ
X
ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യം 2021 ഡിസംബറില്‍ നടപ്പാക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ഗഗന്‍യാന്‍ പദ്ധതി വഴിയായിരിക്കും പദ്ധതി പ്രാവര്‍ത്തികമാക്കുക. സംഭവം യാഥാര്‍ത്ഥ്യമാകുന്നതോടെ മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.വെള്ളിയാഴ്ച ബെംഗളൂരുവില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവനാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

മൂന്ന് പേരടങ്ങുന്ന സംഘത്തെ ഏഴ് ദിവസത്തേക്ക് ബഹിരാകാശത്തേക്ക് അയക്കുന്നതാണ് പദ്ധതി. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗഗന്‍യാന്‍ പദ്ധതി പ്രഖ്യാപിച്ചത്. 10,000കോടി രൂപ ദൗത്യത്തിനായി കേന്ദ്രം ഇതിനോടകം അനുവദിച്ചിട്ടുണ്ട്. മലയാളിയായ ഡോ. ഉണ്ണികൃഷ്ണനാണ് ദൗത്യത്തിന്റെ ചുമതല. 30,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ മനുഷ്യരില്ലാതെ 2020 ഡിസംബറിലും 2021 ജൂലൈയിലും രണ്ട് ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കും.

പദ്ധതിയുടെ ആദ്യ ഘട്ട പരിശീലനം ഇന്ത്യയിലും രണ്ടാംഘട്ട പരിശീലനം റഷ്യയിലുമാകും.സംഘത്തില്‍ വനിതായാത്രികയും ഉണ്ടാകുമെന്നും കെ ശിവന്‍ പറഞ്ഞു.

ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍2 ഈ വര്‍ഷം ഏപ്രിലില്‍ വിക്ഷേപിക്കും എന്നും ഐഎസ് ആര്‍ഒ അറിയിച്ചു.മാര്‍ച്ച് 25നും ഏപ്രില്‍ അവസാനത്തിനുമിടക്ക് ദൗത്യം നടപ്പാക്കുമെന്നാണ് അറിയിച്ചതെങ്കിലും ഏപ്രില്‍ പകുതിയില്‍ നടപ്പാകുമെന്നാണ് കരുതുന്നതെന്നും ഐഎസ്ആര്‍ഒഒ ചെയര്‍മാന്‍ ശിവന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it