Big stories

ജാര്‍ഖണ്ഡ്: തിരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യപ്പെട്ട മുസ്‌ലിം നേതാക്കള്‍ക്കെതിരേ കേസ്

യോഗം ചേര്‍ന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും മതസൗഹാര്‍ദം തകര്‍ത്തെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.

ജാര്‍ഖണ്ഡ്: തിരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യപ്പെട്ട മുസ്‌ലിം നേതാക്കള്‍ക്കെതിരേ കേസ്
X

റാഞ്ചി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം പ്രാതിനിധ്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം സംഘടിപ്പിച്ച 16 പ്രമുഖ മുസ്‌ലിം ആക്റ്റീവിസ്റ്റുകള്‍ക്കെതിരേ ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

എന്നാല്‍, മുസ് ലിംകള്‍ക്കു ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ മല്‍സരിക്കാന്‍ മുസ്‌ലിംങ്ങള്‍ക്കും ടിക്കറ്റ് നല്‍കണമെന്ന് രാഷ്ട്രീയ നേതാക്കളോട് ആവശ്യപ്പെടുകയെന്ന ഏക അജണ്ടയോട് കൂടി മാത്രമാണ് യോഗം സംഘടിപ്പിച്ചതെന്ന് ആക്റ്റീവിസ്റ്റുകള്‍ പറയുന്നു. വിജയ് കുമാര്‍ ഉറോണ്‍ എന്നയാളുടെ പരാതിയിലാണ് സംഘാടകര്‍ മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ഹിന്ദി പീഡി പോലിസ് കേസെടുത്തത്.

ഇത്തരത്തില്‍ യോഗം ചേര്‍ന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും മതസൗഹാര്‍ദം തകര്‍ത്തെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.മുസ്‌ലിംങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മൂന്നു സീറ്റുകളില്‍ മുസ്‌ലിംങ്ങളെ മല്‍സരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ മൂന്നാം മൂന്നണിക്ക് കീഴില്‍ മല്‍സരിക്കുമെന്ന തലക്കെട്ടിലുള്ള റിപോര്‍ട്ടില്‍ മഹാ സഖ്യം മുസ്‌ലിംകള്‍ക്ക് സീറ്റു നല്‍കുന്നതില്‍ വിവേചനം കാണിക്കുന്നതായി ആക്റ്റീവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രാദേശിക ഹിന്ദി പത്രത്തില്‍ വന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് പരാതി. എന്നാല്‍ യോഗത്തെ കുറിച്ച് ഇത്തരമൊരു റിപോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് ചീഫ് എഡിറ്റര്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

യോഗത്തില്‍ വര്‍ഗീയമായ ഒരു സംസാരവും ഉണ്ടായിട്ടില്ലെന്നും അത് തങ്ങളുടെ ലക്ഷ്യമല്ലെന്നും യോഗത്തിന് അധ്യക്ഷത വഹിച്ച നദീം ഖാനും വ്യക്തമാക്കിയിട്ടുണ്ട്.

ബഷീര്‍ അഹമ്മദ്, ഡോ. എസ് എസ് അഹ്മദ്, അജാസ് അഹമ്മദ്, നദീംഖാന്‍, ഹാജി ഇംമ്രാന്‍, റാസ അന്‍സാരി, ലത്തീഫ്, എം.ഡി നൗഷാദ്, അബ്ദുല്‍ ഗഫ്ഫാര്‍, ഹഫീസ്, ജുനൈദ്, നവാബ് ചിശ്തി, സോനു ഭായ്, ഇമാം അഹ്മദ്, മുഹമ്മദ് ഷാഹിദ് തുടങ്ങിയവര്‍ക്കെതിരേയാണ് കേസ്.

Next Story

RELATED STORIES

Share it