മാരകായുധങ്ങള്‍ ഫേസ് ബുക്കില്‍ പ്രദര്‍ശിപ്പിച്ച് ഹിന്ദുത്വ നേതാവിന്റെ വിദ്വേഷ പ്രചാരണം; നടപടിയെടുക്കാതെ കാഴ്ചക്കാരായി പോലിസ്
ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവും കടുത്ത വര്‍ഗീയ പ്രചാരകനുമായ പ്രതീഷ് വിശ്വനാഥാണ് കലാപത്തിന് കോപ്പ് കൂട്ടും വിധം സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടത്.

സ്വന്തം പ്രതിനിധി
കോഴിക്കോട്: ആയുധ പൂജയുടെ മറവില്‍ തോക്കുകളും വാളുകളും ഉള്‍പ്പെടെയുള്ള വന്‍ മാരകായുധങ്ങള്‍ ഫേസ് ബുക്കില്‍ പ്രദര്‍ശിപ്പിച്ച് തീവ്ര ഹിന്ദുത്വ പ്രചാരകന്റെ വിദ്വേഷ പോസ്റ്റ്. ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവും കടുത്ത വര്‍ഗീയ പ്രചാരകനുമായ പ്രതീഷ് വിശ്വനാഥാണ് കലാപത്തിന് കോപ്പ് കൂട്ടും വിധം സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടത്.
പോലിസിന് സ്വമേധയാ കേസെടുക്കാവുന്ന തരത്തില്‍ കടുത്ത വര്‍ഗീയ വിഷം വമിപ്പിക്കുന്നതാണ് പോസ്റ്റ്. എന്നാല്‍, മണിക്കൂറുകള്‍ പിന്നിട്ടിട്ടും പോലിസ് നിഷ്‌ക്രിരയായി കാഴ്ചക്കാരായി നോക്കിയിരിക്കുകയാണ്. പൊതു സമൂഹത്തില്‍ പകയും വിദ്വേഷവും പ്രതികാരവും സൂചിപ്പിക്കുന്നതാണ് പോസ്റ്റിലെ പരാമര്‍ശങ്ങള്‍.
സംഘ പരിവാരം വര്‍ഗീയ കലാപങ്ങളില്‍ പതിവായി ഉപയോഗിക്കുന്ന മാരകായുധങ്ങളാണ് ചിത്രത്തിലുള്ളത്. ഗുജറാത്തിലും ഡല്‍ഹിയിലും മറ്റും മുസ്‌ലിംകളെ കൊലപ്പെടുത്താനുപയോഗിച്ച തരത്തിലുള്ള തോക്കുകളും പ്രതീഷ് പ്രദര്‍ശിപ്പിച്ച മാരാകായുങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. രാജ്യത്ത് ഗോധ്രയുടെയും പശുവിന്റെയും ജയ് ശ്രീറാം വിളിക്കാത്തതിന്റേയും പേരില്‍ നടന്ന അറും കൊലകളെ നിരന്തരം ന്യായീകരരിക്കുന്ന ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ്, ആയുധം താഴെ വെയ്ക്കാന്‍ ഇനിയും സമയമായിട്ടില്ല എന്ന് പോസ്റ്റില്‍ പറയുന്നത് ആര്‍ക്കെതിരേയാണെന്നത് വ്യക്തം.
''ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്. മറ്റൊരു പാകിസ്താനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇത്'' എന്നിങ്ങനെയാണ് മുസ്‌ലിംകള്‍ക്കെതിരേ കലാപ ആഹ്വാനമെന്ന് വ്യക്തമാവുന്ന മറ്റു പരാമര്‍ശങ്ങള്‍. മത സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രതീഷിന്റെ പോസ്റ്റുകള്‍ക്കെതിരേ നിരവധി പരാതികള്‍ സംസ്ഥാനത്ത് വിവിധ പോലിസ് സ്‌റ്റേഷനുകളിലുണ്ട്. എന്നാല്‍, ഇത്തരംം ഒരു പരാതിയിലും നടപടി സ്വീകരിക്കാതെ പോലിസ് അലംഭാവം തുടരുകയാണ്.
ആയുധ പൂജ... ഞാനും നിങ്ങളും ഇന്ന് സ്വതന്ത്രരായി ആത്മാഭിമാനത്തോടെ ജീവിക്കുന്നത് ഭവാനി ദേവിക്ക് മുന്നില്‍ ഉടവാള്‍ വെച്ചു...
ഇനിപ്പറയുന്നതിൽ Pratheesh Vishwanath പോസ്‌റ്റുചെയ്‌തത് 2020, ഒക്‌ടോബർ 24, ശനിയാഴ്‌ച
RELATED STORIES
പ്രവാസി സംരംഭങ്ങള്‍ക്ക് 30 ലക്ഷം രൂപ വരെ; കാനറ ബാങ്കുമായി ചേര്‍ന്ന്...
17 Aug 2022 7:23 PM GMTപ്രിയാ വര്‍ഗീസിന്റെ നിയമനം: ഗവര്‍ണറുടെ നടപടിക്കെതിരേ കോടതിയെ...
17 Aug 2022 6:13 PM GMTഇത് ഒരാളുടെ നിയമന പ്രശ്നം മാത്രമായി കാണാനാകില്ല; രൂക്ഷവിമര്‍ശനവുമായി...
17 Aug 2022 5:45 PM GMTഓള് ഇന്ത്യ പോലിസ് അക്വാട്ടിക് ആന്‍ഡ് ക്രോസ് കണ്ട്രി...
17 Aug 2022 5:34 PM GMTബില്‍ക്കീസ് ബാനു കേസ് ഗുജറാത്ത് സര്‍ക്കാര്‍ നിലപാട് അപമാനകരം: മുസ്ലിം ...
17 Aug 2022 4:34 PM GMTകോട്ടയത്ത് എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍
17 Aug 2022 4:24 PM GMT