Big stories

കമല്‍നാഥിനെതിരായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി: ആരാണ് അധികാരം നല്‍കിയതെന്ന് സുപ്രിം കോടതി

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് ആരായിരിക്കുമെന്ന് നിര്‍ണ്ണയിക്കാനുള്ള അധികാരം നിങ്ങള്‍ക്ക് എവിടെ നിന്ന് ലഭിച്ചു? ആരാണ് സ്റ്റാര്‍ കാംപയ്നര്‍ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളോ അതോ പാര്‍ട്ടിയോ എന്നും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായ കമല്‍നാഥ് സമര്‍പ്പിച്ച ഹരജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ ചോദിച്ചു.

കമല്‍നാഥിനെതിരായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി: ആരാണ് അധികാരം നല്‍കിയതെന്ന് സുപ്രിം കോടതി
X

ന്യൂഡല്‍ഹി: മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിലെ സ്റ്റാര്‍ കാംപയ്‌നര്‍ പദവിയില്‍ നിന്നും കോണ്‍ഗ്രസിന്റെ കമല്‍നാഥിനെ നീക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് സുപ്രീംകോടതി തടഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഞങ്ങള്‍ തടയുകയാണെന്നും നടപടിയെടുക്കാന്‍ കമ്മീഷന് അധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു. 'സ്റ്റാര്‍ കാംപയ്നര്‍ പട്ടികയില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെ നീക്കംചെയ്യാന്‍ നിങ്ങള്‍ക്ക് (തിരഞ്ഞെടുപ്പ് കമ്മീഷന്‍) ആരാണ് അധികാരം നല്‍കിയത്? ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് ആരായിരിക്കുമെന്ന് നിര്‍ണ്ണയിക്കാനുള്ള അധികാരം നിങ്ങള്‍ക്ക് എവിടെ നിന്ന് ലഭിച്ചു? ആരാണ് സ്റ്റാര്‍ കാംപയ്നര്‍ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളോ അതോ പാര്‍ട്ടിയോ എന്നും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായ കമല്‍നാഥ് സമര്‍പ്പിച്ച ഹരജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ ചോദിച്ചു.

ഇതിനെ കുറിച്ച് എത്രയും വേഗം മറുപടി നല്‍കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ''സുപ്രീംകോടതി പരമോന്നതമാണ്. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ അവസരം നല്‍കിയിട്ടുണ്ട്, അത് എത്രയും വേഗം ഫയല്‍ ചെയ്യും,'' കമ്മീഷന്‍ അറിയിച്ചു. ഒക്ടോബര്‍ 30നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കമല്‍നാഥിനെ സ്റ്റാര്‍ കാംപയ്‌നര്‍ പദവിയില്‍ നിന്ന് പുറത്താക്കിയത്. കമല്‍നാഥ് മാതൃകാ പെരുമാറ്റച്ചട്ടം ആവര്‍ത്തിച്ച് ലംഘിച്ചെന്നും മുന്നറിയിപ്പുകളെ പൂര്‍ണമായും അവഗണിച്ചെന്നും കുറ്റപ്പെടുത്തിയായിരുന്നു നടപടി. ഒക്ടോബര്‍ 31 ന് കമല്‍നാഥ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെ സുപ്രിം കോടതിയില്‍ ചോദ്യം ചെയ്തിരുന്നു, ''ഒരു വ്യക്തിയെ സ്റ്റാര്‍ കാംപയ്നറായി നാമനിര്‍ദ്ദേശം ചെയ്യുന്നത് പാര്‍ട്ടിയുടെ അവകാശമാണെന്നും പാര്‍ട്ടി തീരുമാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാന്‍ കഴിയില്ലെന്നും അദ്ദേഹം ഹരജിയില്‍ സൂചിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it