Big stories

രാഹുല്‍ ഗാന്ധിക്കു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

24 മണിക്കൂറിനുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്

രാഹുല്‍ ഗാന്ധിക്കു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
X

ന്യൂഡല്‍ഹി: ന്യായ് പദ്ധതിയുമായി ബന്ധപ്പെട്ട് അമേത്തിയില്‍ അനുമതിയില്ലാതെ ബോര്‍ഡുകള്‍ സ്ഥാപിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷനും അമേത്തിയിലെ സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പ്രാദേശിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയോ സ്ഥലം ഉടമയുടെയോ അനുമതിയില്ലാതെയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നും ബോര്‍ഡ് പ്രിന്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ലെന്നുമാണ് നോട്ടീസിലുള്ളത്. 24 മണിക്കൂറിനുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കൂടുതല്‍ നടപടിയെടുക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 10 x 25 അടി വലിപ്പമുള്ള ഏഴു ബോര്‍ഡുകള്‍ സ്ഥാപിച്ചപ്പോഴാണ് ചട്ടംലംഘിച്ചതെന്നാണ് കമ്മീഷന്റെ ഫഌിങ് സ്‌ക്വാഡ് കണ്ടെത്തിയത്. രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളടങ്ങിയ ബോര്‍ഡുകളില്‍ 'ന്യായ് പദ്ധതി ഉടന്‍ സംഭവിക്കും' എന്നാണുള്ളത്. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ പ്രധാന ആകര്‍ഷണമാണ് നിര്‍ധന കുടുംബങ്ങള്‍ മിനിമം വരുമാനം ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതി.



Next Story

RELATED STORIES

Share it