Big stories

തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് പൗരത്വത്തിന് തെളിവ്: കോടതി

അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരാണെന്ന സംശയത്തെത്തുടര്‍ന്ന് 2017ല്‍ അറസ്റ്റിലായ മന്‍ഖുര്‍ഡ് ദമ്പതികളെ കുറ്റവിമുക്തരാക്കികൊണ്ടാണ് കോടതിയുടെ സുപ്രധാന വിധി.

തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് പൗരത്വത്തിന് തെളിവ്: കോടതി
X

മുംബൈ: തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് പൗരത്വം തെളിയിക്കുന്നതിനുള്ള മതിയായ രേഖയാണെന്ന് മുംബൈയിലെ മജിസ്‌ട്രേറ്റ് കോടതി.അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരാണെന്ന സംശയത്തെത്തുടര്‍ന്ന് 2017ല്‍ അറസ്റ്റിലായ മന്‍ഖുര്‍ഡ് ദമ്പതികളെ കുറ്റവിമുക്തരാക്കികൊണ്ടാണ് കോടതിയുടെ സുപ്രധാന വിധി. ജനന സര്‍ട്ടിഫിക്കറ്റ്, സ്ഥിരതാമസക്കാരനാണെന്നുള്ള സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് തുടങ്ങിയവയും ഇവര്‍ സ്വദേശികളാണെന്ന് സ്ഥാപിക്കാനായുള്ള തെളിവായി കോടതി സ്വീകരിച്ചു.

രേഖകള്‍ പരിശോധിച്ച് പൗരത്വം ഉറപ്പാക്കിയതിനുശേഷമാണ് പാസ്‌പോര്‍ട്ട് നല്‍കുന്നതെന്നും പൗരത്വം ഉള്ളയാള്‍ക്കേ വോട്ടവകാശം അനുവദിക്കാറുള്ളൂ എന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളായ അബ്ബാസ് ഷെയ്ഖ് (45), റാബിയ ഷെയ്ഖ് (40) എന്നിവര്‍ സമര്‍പ്പിച്ച രേഖകള്‍ പ്രോസിക്യൂഷന്‍ നിരസിക്കുകയോ വ്യാജമാണെന്ന് തെളിയിക്കുകയോ ചെയ്തിട്ടില്ലെന്നും കോടതി വ്യക്തമാക്കി. വ്യക്തി നുണ പറയുന്നതാണെന്ന് പറയാം പക്ഷേ രേഖകള്‍ ഒരിക്കലും കള്ളം പറയില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് അല്ലെങ്കില്‍ റേഷന്‍ കാര്‍ഡ് എന്നിവ പൗരത്വം തെളിയിക്കുന്ന രേഖകളായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.


Next Story

RELATED STORIES

Share it