ട്രെയിനില്‍ തീയിട്ട സംഭവം: യുപി സ്വദേശിയായ പ്രതി കണ്ണൂരില്‍ പിടിയില്‍
കോഴിക്കോട്: എലത്തൂരില്‍ ട്രെയിനുള്ളില്‍ തീയിട്ട സംഭവത്തില്‍ പ്രതിയായ യുപി സ്വദേശിയെ കണ്ണൂരില്‍ നിന്ന് പിടികൂടി. ഉത്തര്‍പ്രദേശ് നോയിഡ സ്വദേശി ഷാരൂഖ് സെയ്ഫി എന്നയാളെയാണ് പോലിസ് പിടികൂടിയത്. പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനു പിന്നാലെയാണ് പ്രത്യേകാന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. നോയിഡ സ്വദേശിയായ ഇയാള്‍ കെട്ടിട നിര്‍മാണ ജോലിക്കാരനായി കോഴിക്കോടാണ് താമസിച്ചതെന്നാണ് വിവരം. ട്രെയിന്‍ കത്തിക്കലിന്റെ കാരണമടക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായി ഡിജിപി അനില്‍കാന്ത് അറിയിച്ചിരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര് അജിത് കുമാറാണ് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്നത്.
ഇയാളുടെ മൊബൈല്‍ ഫോണിന്റെ ഇഎംഇഐ നമ്പറില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ആക്രമണത്തിനിടെ പൊള്ളലേറ്റ പ്രതി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയ തേടിയിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പരിശോധന നടത്തിയിരുന്നു. പ്രതിയെ പോലിസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
RELATED STORIES
ജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു
5 May 2024 12:49 PM GMTരാജസ്ഥാനിൽ കാറപകടം; കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം, രണ്ട്...
5 May 2024 12:43 PM GMTമധ്യപ്രദേശില്‍ മണല്‍ മാഫിയ പോലിസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു
5 May 2024 12:41 PM GMTകൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMT