Big stories

ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി കോടതിയില്‍ മരിച്ചു

പതിറ്റാണ്ടുകളോളം ഈജിപ്ത് ഭരിച്ച ഹുസ്‌നി മുബാറകിന്റെ പതനത്തിനു അന്ത്യം കുറിച്ച് 2011ല്‍ നടന്ന അറബ് വസന്തത്തെ തുടര്‍ന്ന് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മുര്‍സി ഒരു വര്‍ഷക്കാലമാണ് ഈജിപ്ത് പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചത്

ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി കോടതിയില്‍ മരിച്ചു
X

കയ്‌റോ: ഈജിപ്ത് മുന്‍ പ്രസിഡന്റും മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സി കോടതിയില്‍ വിചാരണയ്ക്കിടെ അന്തരിച്ചു. 67 വയസ്സായിരുന്നു. കോടതിയിലെ വിചാരണ നടപടികള്‍ കഴിഞ്ഞയുടന്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. പതിറ്റാണ്ടുകളോളം ഈജിപ്ത് ഭരിച്ച ഹുസ്‌നി മുബാറകിന്റെ പതനത്തിനു അന്ത്യം കുറിച്ച് 2011ല്‍ നടന്ന അറബ് വസന്തത്തെ തുടര്‍ന്ന് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മുര്‍സി ഒരു വര്‍ഷക്കാലമാണ് ഈജിപ്ത് പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചത്. തുടര്‍ന്ന് നടന്ന പ്രക്ഷോഭത്തിലൂടെ അധികാര ഭ്രഷ്ടനാക്കപ്പെട്ട മുര്‍സി നിരന്തരമായ കോടതി വിചാരണകളെ നേരിടുകയായിരുന്നു. തിങ്കളാഴ്ച കോടതി നടപടികള്‍ കഴിഞ്ഞയുടന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് അല്‍ ജസീറ, ബിബിസി, റോയിട്ടേഴ്‌സ് തുടങ്ങിയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഹുസ്‌നി മുബാറകിന്റെ പതനശേഷം ഈജിപ്തില്‍ ജനാധിപത്യരീതിയില്‍ നടന്ന വോട്ടെടുപ്പില്‍ 51.73 ശതമാനം വോട്ടുനേടി അധികാരത്തിലെത്തിയ മുര്‍സിക്കെതിരേ ഒരുവിഭാഗം നടത്തിയ പ്രതിഷേധത്തിനൊടുവില്‍ സ്ഥാനഭ്രംഷ്ടനാക്കപ്പെട്ടത്.




Next Story

RELATED STORIES

Share it