കേരളത്തില്‍ ഇഡി- കോണ്‍ഗ്രസ് കൂട്ടുകെട്ട്: എം വി ഗോവിന്ദന്‍

മലപ്പുറം: ഇഡി നടപടികളില്‍ ഒരുഭയവുമില്ലെന്നും കേരളത്തില്‍ ഇഡി- കോണ്‍ഗ്രസ് കൂട്ടുകെട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഈ കൂട്ടുകെട്ടിന്റെ പ്രകടമായ തെളിവാണ് നിയമസഭയില്‍ കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി മലപ്പുറം അരീക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഡി റിമാന്‍ഡ് റിപോര്‍ട്ട് എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ പേടിക്കില്ല. ഇതേ റിപോര്‍ട്ടൊക്കെ ഡല്‍ഹിയിലുമുണ്ടായിരുന്നല്ലോ. എന്നിട്ട് എന്താ ഉണ്ടായത്.
സോണിയാ ഗാന്ധിയും രാഹുലും തള്ളിപ്പറഞ്ഞില്ലേ. രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞല്ലോ. തങ്ങള്‍ക്ക് ഒരു നിലപാടെ ഉള്ളൂ. ഇഡി അന്വേഷണങ്ങള്‍ രാഷ്ട്രീയ പകപോക്കലാണെന്ന് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം പറയുന്നു. എന്നാല്‍, ദേശീയ തലത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാടല്ല ഇവിടെ കമ്മ്യൂണിസ്റ്റ് വിരുദ്ധതമൂലം കോണ്‍ഗ്രസ് എംഎല്‍എമാരും പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും സ്വീകരിക്കുന്നത്. മടിയില്‍ കനമില്ലാത്തതുകൊണ്ട് ഇതിലൊന്നും ഞങ്ങള്‍ക്ക് പേടിയില്ല. കേരളത്തില്‍ ഇഡി- കോണ്‍ഗ്രസ് കൂട്ടുകെട്ടാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ആ കൂട്ടുകെട്ടിന്റെ പ്രകടമായ തെളിവാണ് അസംബ്ലിയില്‍ കാണുന്നതെന്നും ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി മലപ്പുറം അരീക്കോട് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു.
ഗ്യാസിന്റെ വില എത്രവേണേലും വര്‍ധിപ്പിച്ചോ എന്നാണ് കേന്ദ്രം കമ്പനികളോട് പറയുന്നത്. സ്ഥിരമായി കൂട്ടികൊണ്ടിരുന്നത് വീണ്ടും കൂട്ടി. അതെല്ലാം അദാനിക്കും അംബാനിക്കും കുത്തക കുടുംബങ്ങള്‍ക്ക് വേണ്ടിയാണ്. അവരെ സഹായിക്കുയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നത്. കോണ്‍ഗ്രസ് അല്ലെ പാചകവാതക വില തീരുമാനിക്കാന്‍ കമ്പനികളെ ചുമതലപ്പെടുത്തിയത്. അത് മോദി സര്‍ക്കാര്‍ തോന്നിയപോലെ കൂട്ടുന്നു.
സാമൂഹിക ക്ഷേമപെന്‍ഷന്‍ കിട്ടില്ല, കുറേപേര്‍ അതില്‍നിന്ന് പുറത്തുപോവും എന്നതെല്ലാം തെറ്റായ പ്രചരണമാണ്. കര്‍ഷകത്തൊഴിലാളി ക്ഷേനിധി ബോര്‍ഡിലേക്ക് അംശാദായം കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുനസ്ഥാപിക്കാന്‍ ഒരുമാസം കൂടി സര്‍ക്കാര്‍ സാവകാശം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 31 വരെയാണ് തിയ്യതി നീട്ടിയിട്ടുള്ളത്.
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയപരിധി നീട്ടി നല്‍കാനും സര്‍ക്കാര്‍ ഇടപെടലുണ്ടാവും. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തതിന്റെ പേരില്‍ പെന്‍ഷന്‍ നിഷേധിക്കപ്പെടുന്നത് ഒഴിവാക്കാനുള്ള ജാഗ്രത സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുണ്ടാവണം. മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തില്‍ 62 ലക്ഷം പേര്‍ക്കാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കുന്നത്. 60 വയസ്സുകഴിഞ്ഞവരില്‍ 78 ശതമാനം പേര്‍ക്കും വിവിധതരം പെന്‍ഷന്‍ നല്‍കുന്ന ഏക സംസ്ഥാനമാണ് കേരളമെന്ന് റിസര്‍വ് ബാങ്ക് തന്നെ പറഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കുകയും ഭൂമിക്ക് പട്ടയം നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT