Big stories

സുരക്ഷാ ഭീഷണി: ശ്രീനഗറില്‍ ഡ്രോണ്‍ ഉപയോഗവും വില്‍പ്പനയും നിരോധിച്ചു; കൈവശമുള്ളവര്‍ പോലിസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കണം

സര്‍ക്കാര്‍ വകുപ്പുകളും ഡ്രോണ്‍ ഉപയോഗിക്കുന്നതിന് അനുമതി തേടണം. കൃഷിയാവശ്യം, പരിസ്ഥിതി പരിപാലനം, ദുരന്തലഘൂകരണ മേഖലകളില്‍ മാപ്പിങ്, സര്‍വേ, നിരീക്ഷണം എന്നിവയ്ക്കായി ഡ്രോണ്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളെ ഉത്തരവില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സുരക്ഷാ ഭീഷണി: ശ്രീനഗറില്‍ ഡ്രോണ്‍ ഉപയോഗവും വില്‍പ്പനയും നിരോധിച്ചു; കൈവശമുള്ളവര്‍ പോലിസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കണം
X

ശ്രീനഗര്‍: ജമ്മു വ്യോമസേനാ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ശ്രീനഗറില്‍ ഡ്രോണ്‍ ഉപയോഗത്തിനും വില്‍പ്പനയ്ക്കും കൈവശംവയ്ക്കുന്നതിനും ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി. ഡ്രോണ്‍ കാമറകളുള്‍പ്പെടെ കൈവശമുള്ളവര്‍ പ്രാദേശിക പോലിസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കണമെന്ന് ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദ് ഐജാസ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. പൊതുപരിപാടികള്‍ക്കോ കൂടിച്ചേരലുകള്‍ക്കോ സാംസ്‌കാരിക പരിപാടികള്‍ക്കോ ഡ്രോണ്‍ ഉപയോഗിക്കാന്‍ പാടില്ല. ഡ്രോണുകള്‍ പറത്തുന്നത് സ്വകാര്യത ലംഘിക്കുമെന്നും അതിക്രമിച്ചുകടക്കുന്നതിനു കാരണമാവുമെന്നും ഉത്തരവില്‍ പറയുന്നു.

സര്‍ക്കാര്‍ വകുപ്പുകളും ഡ്രോണ്‍ ഉപയോഗിക്കുന്നതിന് അനുമതി തേടണം. കൃഷിയാവശ്യം, പരിസ്ഥിതി പരിപാലനം, ദുരന്തലഘൂകരണ മേഖലകളില്‍ മാപ്പിങ്, സര്‍വേ, നിരീക്ഷണം എന്നിവയ്ക്കായി ഡ്രോണ്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളെ ഉത്തരവില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ നേരത്തേതന്നെ അടുത്ത പോലിസ് സ്‌റ്റേഷനില്‍ അറിയിക്കണം. മാര്‍ഗനിര്‍ദേശങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള ലംഘനമുണ്ടായാല്‍ ശിക്ഷനടപടികളുണ്ടാവുമെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കി. നഗരത്തിലെ പോലിസ് മേധാവിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ഡ്രോണ്‍ ഉപയോഗം നിരോധിക്കാനുള്ള ഉത്തരവ്.

ഡ്രോണുകള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ സമീപകാല സംഭവങ്ങള്‍ കണക്കിലെടുത്ത് സുരക്ഷാ ഭീഷണിയുണ്ടെന്നും വ്യോമാതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന ആക്രമണത്തെത്തുടര്‍ന്ന് അതിര്‍ത്തി ജില്ലകളായ രാജൗരി, കത്‌വ എന്നിവിടങ്ങളിലെ അധികൃതര്‍ ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ രണ്ട് വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.

Next Story

RELATED STORIES

Share it