Big stories

സംസ്ഥാനത്ത് ഏഴുലക്ഷത്തിലധികം വിദ്യാർഥികൾ ഇപ്പോഴും ഓൺലൈൻ പഠനത്തിന് പുറത്തുന്നെ

331347 വിദ്യാര്‍ഥികള്‍ക്ക് ലോണ്‍ സൗകര്യം ഉപയോഗിച്ച് ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയുന്നവരാണ്. 471596 പേര്‍ക്ക് സ്വന്തമായി ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയില്ലാത്തവരുമാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ഏഴുലക്ഷത്തിലധികം വിദ്യാർഥികൾ ഇപ്പോഴും ഓൺലൈൻ പഠനത്തിന് പുറത്തുന്നെ
X

തിരുവനന്തപുരം: കൊവിഡ് മഹാമാരി രണ്ടാം വർഷത്തിലേക്ക് കടന്നിട്ടും സംസ്ഥാനത്ത് ഏഴുലക്ഷത്തിലധികം വിദ്യാർഥികൾ ഇപ്പോഴും ഓൺലൈൻ പഠനത്തിന് പുറത്താണെന്ന് സർക്കാർ. നിയമസഭയിലെ ചോദ്യോത്തര വേളയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം സഭയെ രേഖാമൂലം അറിയിച്ചത്. 1563149 പേർക്ക് സ്വന്തമായി ഡിജിറ്റൽ ഉപകരണമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

1 മുതൽ 12 വരെ (പ്ലസ് വൺ ഒഴിെക) 12295 സർക്കാർ, എയിഡഡ് സ്കൂളുകളിലെ പട്ടികവർഗ വിഭാ​ഗത്തിലെ കുട്ടികൾ ഒഴിെക 38,07,722 കുട്ടികളിൽ 22,44,573 കുട്ടികൾക്ക് മാത്രമാണ് നിലവിൽ ഓൺൈലൻ പഠനിന് സ്വന്തമായി ഉപകരണൾ ഉള്ളത്. 1563149 വിദ്യാർഥികൾക്ക് സ്വന്തമായി ഡിജിറ്റൽ ഉപകരണമില്ലെന്നത് വ്യക്തമാണ്.

ഡിജിറ്റല്‍ പഠനത്തിനായി സ്വന്തമായി ഉപകരണമില്ലാത്ത കുട്ടികളില്‍ 760206 വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായി ഉപകരണങ്ങള്‍ വാങ്ങുവാന്‍ ശേഷിയുണ്ടെന്നും മന്ത്രി പറയുന്നു. എന്നാല്‍ എന്ത് മാനദണ്ഡപ്രകാരമാണ് ഈ കണക്കെന്നത് അവ്യക്തമാണ്.

331347 വിദ്യാര്‍ഥികള്‍ക്ക് ലോണ്‍ സൗകര്യം ഉപയോഗിച്ച് ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയുന്നവരാണ്. 471596 പേര്‍ക്ക് സ്വന്തമായി ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയില്ലാത്തവരുമാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

ആദിവാസി വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ ഒഴികെയുള്ളവരുടെ കണക്കാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. ആ കണക്കുകൂടെ പുറത്തുവരുമ്പോള്‍ സ്വന്തമായി ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയില്ലാത്തവരുടെ എണ്ണം അഞ്ചുലക്ഷം കവിയുമെന്നതില്‍ തര്‍ക്കമില്ല.

ഓൺലൈൻ പഠനത്തിൽ നിർധന കുടുംബങ്ങളിൽ നിന്നുള്ള സ്കൂൾ കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന ഡിജിറ്റൽ വിഭജനം നികത്താൻ സർക്കാരും സ്വകാര്യ മേഖലയും യോജിച്ച് പ്രവർത്തിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ജൂണിൽ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഡിജിറ്റൽ വിഭജന പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വാക്കുകളിൽ മാത്രം സർക്കാർ നയങ്ങൾ ഒതുങ്ങുന്നുവെന്ന സ്ഥിതിവിശേമാണ് പുതുതായി പുറത്തുവന്ന കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

Next Story

RELATED STORIES

Share it