Big stories

ഡല്‍ഹി കലാപം: 20000 പേജുള്ള കുറ്റപത്രം ഡല്‍ഹി പോലിസ് സമര്‍പ്പിച്ചു

സിഎഎ വിരുദ്ധ പ്രക്ഷോഭകരായ 15 പേര്‍ക്കെതിരേ ഗുഢാലോചനക്കുറ്റം

ഡല്‍ഹി കലാപം: 20000 പേജുള്ള കുറ്റപത്രം ഡല്‍ഹി പോലിസ് സമര്‍പ്പിച്ചു
X

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘപരിവാരം ആസൂത്രണം ചെയ്ത വംശീയാതിക്രമത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി പോലിസിലെ പ്രത്യേക സെല്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഏകദേശം 20000ത്തോളം പേജുകളുള്ള കുറ്റപത്രത്തില്‍ 15 പേര്‍ക്കെതിരേ ഗൂഢാലോചനാകുറ്റം ചുമത്തിയിട്ടുണ്ട്. കര്‍ക്കാര്‍ഡുമ അഡീഷനല്‍ സെഷന്‍സ് ജഡ്ജി അബിതാബ് റാവത്ത് മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥി നേതാക്കളെയും ആക്റ്റിവിസ്റ്റുകളെയുമാണ് ഗൂഢോലോചനക്കാരുടെ ലിസ്റ്റില്‍ ചേര്‍ത്തിട്ടുള്ളത്. ഇവര്‍ 2019 ഡിസംബര്‍ മാസത്തില്‍ ആരംഭിച്ച സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും ഫെബ്രുവരിയില്‍ നടന്ന കലാപം ആളിക്കത്തിക്കാന്‍ ഗൂഢാലോചന നടത്തുകയും ചെയ്‌തെന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. ഇവര്‍ക്കെതിരേ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം(യുഎപിഎ)വും ഐപിസിയിലെ ആയുധനിയമ വകുപ്പുകള്‍ എന്നിവും ചുമത്തിയിട്ടുണ്ട്. കോര്‍പറേഷന്‍ കൗണ്‍സിലറും ആംആദ്മി പാര്‍ട്ടി നേതാവുമായിരുന്ന താഹിര്‍ ഹുസയ്‌നെയാണ് ഒന്നാംപ്രതിയാക്കിയിട്ടുള്ളത്. അതേസമയം, കുറ്റപത്രത്തില്‍ പ്രതികളായ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ പേരുകളില്ല. ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായ ഇവരുടെ പേരുകള്‍ അനുബന്ധ കുറ്റപത്രത്തില്‍ ചേര്‍ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിദ്വേഷ പ്രസംഗങ്ങളിലൂടെ ഡല്‍ഹിയിലെ അക്രമസംഭവങ്ങള്‍ക്കു കാരണമായെന്നു പലരും വിശേഷിപ്പിച്ച ബിജെപി നേതാവ് കപില്‍ മിശ്ര ഉള്‍പ്പെടെയുള്ളവരെ കുറിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശങ്ങളില്ല.


കുറ്റപത്രത്തില്‍ പറയുന്ന വ്യക്തികളുടെ പേരുകള്‍:

1- താഹിര്‍ ഹുസയ്ന്‍

2- മുഹമ്മദ് പര്‍വേസ് അഹമ്മദ്

3- മുഹമ്മദ് ഇല്യാസ്

4- ഖാലിദ് സെയ്ഫി

5- ഇസ്രത്ത് ജഹാന്‍

6- മീരാന്‍ ഹൈദര്‍

7- സഫൂറ സര്‍ഗാര്‍

8- ആസിഫ് ഇക്ബാല്‍ തന്‍ഹ

9- ഷദാബ് അഹമ്മദ്

10- നതാഷ നര്‍വാള്‍

11- ദേവംഗന കലിത

12- തസ് ലിം അഹമ്മദ്

13- സലീം മാലിക്

14- മുഹമ്മദ് സലിം ഖാന്‍

15- അതര്‍ ഖാന്‍

Delhi riots: Special Cell files charge sheet against 15 accused for hatching conspiracy



Next Story

RELATED STORIES

Share it