- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡൽഹി വംശീയാതിക്രമം: ഡൽഹി പോലിസ് അന്വേഷണം ഗൂഡാലോചനയാണെന്ന് ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരും
രാജ്യത്തെ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും അതിക്രമങ്ങൾക്കെതിരേ സംസാരിക്കണമെന്നും പമേല ആവശ്യപ്പെട്ടു

ന്യൂഡൽഹി: ഫെബ്രുവരിയിൽ വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്ന വംശീയാതിക്രത്തെക്കുറിച്ചുള്ള ഡൽഹി പോലിസ് അന്വേഷണത്തിൽ അടിസ്ഥാന മനുഷ്യത്വം പോലും പരിഗണിച്ചില്ലെന്ന് ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരും പറഞ്ഞു. മറ്റു ക്രിമിനൽ കുറ്റങ്ങൾ ചുമത്തി അന്വേഷണം ആരംഭിച്ച പോലിസ് കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പാണ് യുഎപിഎ നിയമം ചുമത്തിയതെന്ന് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, എഴുത്തുകാരനും ആസൂത്രണ കമ്മീഷൻ മുൻ അംഗവുമായ സയ്ദ ഹമീദ്, മുൻ ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റ് കൻഹയ്യ കുമാർ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പൊളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണൻ, മുതിർന്ന പത്രപ്രവർത്തകൻ പമേല ഫിലിപ്പോസ്, മുൻ ഡൽഹി യൂനിവേഴ്‌സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ മേധാവി നന്ദിത നരേൻ എന്നിവർ പങ്കെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ പോലിസ് അന്വേഷണം മാറ്റുകയാണുണ്ടായതെന്ന് അവർ പറഞ്ഞു.
പൗരത്വ നിയമത്തിനെതിരേ സമാധാനപരമായി പ്രതിഷേധിക്കുന്ന നിരപരാധികളെ കുടുക്കാനുള്ള പോലിസിന്റെ ഗൂഡാലോചനയാണ് അക്രമത്തെക്കുറിച്ചുള്ള ഇപ്പോഴത്തെ അന്വേഷണമെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. പൗരത്വ പ്രക്ഷോഭകരെ കലാപകാരികൾ, ഗൂഡാലോചനക്കാർ എന്ന് വിളിക്കുന്നു. പ്രക്ഷോഭത്തിന് നേരെ പരസ്യമായി അക്രമാസക്തരായ ഭരണകക്ഷി നേതാക്കൾ സ്വതന്ത്രരാണെന്നും അദ്ദേഹം പറഞ്ഞു.
കലാപവുമായി ബന്ധപ്പെട്ട ഒന്നിലധികം കുറ്റപത്രങ്ങളിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിതമായ ഗൂഡാലോചനയുടെ ഭാഗമായാണ് അക്രമം നടന്നതെന്നും ഭേദഗതി ചെയ്ത പൗരത്വ നിയമത്തിനെതിരേ പ്രതിഷേധം സംഘടിപ്പിച്ചവർ കലാപം നടത്തിയെന്നുമാണ് പോലിസ് അവകാശപ്പെടുന്നത്.
യഥാർത്ഥ തെളിവുകളുടെ മറച്ചുവച്ച് പോലിസ് വ്യാജവിവരണങ്ങൾ തയാറാക്കുകയാണെന്ന് ഫിലിപ്പോസ് ആരോപിച്ചു. കലാപത്തിന് പ്രേരണ നൽകുന്നതിൽ ബിജെപി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് താക്കൂർ എന്നിവരുടെ പങ്ക് പുറത്തുവന്നിട്ടും അവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. രാജ്യം ആവശ്യപ്പെടുന്നത് ശരിയായ അന്വേഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും അതിക്രമങ്ങൾക്കെതിരേ സംസാരിക്കണമെന്നും പമേല ആവശ്യപ്പെട്ടു. അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ പ്രകാരം അറസ്റ്റിലായ വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെ വീഡിയോ പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് മാധ്യമങ്ങളിൽ എങ്ങനെയാണ് തെറ്റായ വിവരണം സൃഷ്ടിച്ചതെന്നും അവരെ ചോദ്യം ചെയ്യുന്ന ആരെയും അപകീർത്തിപ്പെടുത്താൻ നരേന്ദ്ര മോദി സർക്കാർ ആഗ്രഹിക്കുന്നതെങ്ങനെയെന്നും വീഡിയോയിൽ ഖാലിദ് സംസാരിക്കുന്നുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















