Big stories

കേസുകളെ കുറിച്ച് യാതൊരു വിവരങ്ങളുമില്ലെന്ന് വിവരാവകാശ രേഖ; ദേശീയ വനിതാ കമ്മീഷന്റെ 'ലൗ ജിഹാദ്' വാദം പൊളിയുന്നു

കേസുകളെ കുറിച്ച് യാതൊരു വിവരങ്ങളുമില്ലെന്ന് വിവരാവകാശ രേഖ; ദേശീയ വനിതാ കമ്മീഷന്റെ ലൗ ജിഹാദ് വാദം പൊളിയുന്നു
X

ന്യൂഡല്‍ഹി: അന്വേഷണ ഏജന്‍സികളെല്ലാം തള്ളിക്കളഞ്ഞ 'ലൗ ജിഹാദ്' വര്‍ധിക്കുകയാണെന്ന ദേശീയ വനിതാ കമ്മീഷന്റെ വാദം പൊളിയുന്നു. ഇത്തരം കേസുകള്‍ സംബന്ധിച്ച യാതൊരു വിവരങ്ങളും തങ്ങളുടെ കൈവശമില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ വിവരാവകാശപ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. അശോക സര്‍വകലാശാല പ്രഫസര്‍ അനികേത് ആഗ ഒക്ടോബര്‍ 23ന് നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് കമ്മീഷന്‍ മറുപടി നല്‍കിയത്. 'ലൗ ജിഹാദ്' കേസുകളുടെ എണ്ണം സൂക്ഷിച്ചിട്ടില്ലെന്നായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു കേന്ദ്ര പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നല്‍കിയ മറുപടി. അതേസമയം, ഇത്തരത്തില്‍ യാതൊരു വിവരവുമില്ലാഞ്ഞിട്ടും എന്തിന്റെ അടിസ്ഥാനത്തിലാണ് 'ലൗ ജിഹാദ്' കേസുകള്‍ വര്‍ധിക്കുന്നുവെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞതെന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

രാജ്യത്ത് 'ലൗ ജിഹാദ്' കേസുകള്‍ വര്‍ധിക്കുന്നത് ഗൗരവത്തോടെ കാണുന്നുണ്ടെന്നായിരുന്നു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ അഭിപ്രായപ്പെട്ടിരുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 20ന് രേഖാ ശര്‍മ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുമായി ഇതുസംബന്ധിച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കമ്മീഷന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചപ്പോഴാണ് രാജ്യത്തെ 'ലൗ ജിഹാദ്' കേസുകളുടെ വര്‍ധനവിനെ കുറിച്ചു പരാമര്‍ശമുണ്ടായത്. അന്നുതന്നെ നിരവധി പേരാണ് കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരേ വിമര്‍ശനമുന്നയിച്ചത്. രേഖാ ശര്‍മയെ പദവിയില്‍ നിന്ന് നീക്കണമെന്നും സംഘപരിവാരിന്റെ കുപ്രചാരണം രാജ്യത്തെ സ്വതന്ത്ര സംവിധാനത്തിന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഏറ്റുപിടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു വിമര്‍ശനം. ഇതിനുപുറമെ, പക്ഷപാതരഹിതവും മതേതരവുമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ട കമ്മീഷന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് രേഖാ ശര്‍മയെ മാറ്റാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവരവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെ ബോംബെ ഹൈക്കോടതിയില്‍ ഹരജിയും നല്‍കിയിരുന്നു. ഇത്തരത്തില്‍ 'ലൗ ജിഹാദ്' എന്ന കള്ളപ്രചാരണത്തിലൂടെ മുസ് ലിം യുവാക്കളെ ജാമ്യമില്ലാതെ ജയിലിലടയ്ക്കാനുള്ള നിയമനിര്‍മാണത്തിനു ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഇത്തരം വാദങ്ങളുടെ മുനയൊടിക്കുന്ന രേഖകള്‍ പുറത്തുവന്നിരിക്കുന്നത്.

Days After its Chairperson Spoke of 'Rising Cases' of 'Love Jihad', NCW Says It Has 'No Data'

Next Story

RELATED STORIES

Share it