Big stories

ദലിത് വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് തടഞ്ഞ് വച്ച് പട്ടികജാതി വികസന വകുപ്പ്

സംസ്ഥാനത്തിന് പുറത്ത് കേന്ദ്രസർവ്വകലാശാലയിലടക്കം 2017-19 അധ്യയന വർഷത്തിൽ പഠനം പൂർത്തിയാക്കിയ പൂർത്തിയാക്കിയ വിദ്യാർഥികൾക്കാണ് പട്ടികജാതി വികസന വകുപ്പിൽ നിന്ന് വർഷങ്ങളായി വിവേചനം നേരിടുന്നത്.

ദലിത് വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് തടഞ്ഞ് വച്ച് പട്ടികജാതി വികസന വകുപ്പ്
X

തിരുവനന്തപുരം: കേരളത്തിന് പുറത്തു അധ്യയനം നടത്തുന്ന ദലിത് ആദിവാസി വിദ്യാർഥികൾക്ക് പട്ടികജാതി പട്ടികവർഗ വകുപ്പുകളിൽ നിന്നും വിവേചനം. നാളിതുവരെ നാമമാത്രമായ വിദ്യാർഥികൾക്ക് മാത്രമാണ് വകുപ്പിൽ നിന്നും സ്കോളർഷിപ്പുകൾ വിതരണം ചെയ്തത്. പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് പട്ടികജാതി വകുപ്പിൽ നിന്ന് വിവേചനം നേരിടുന്നതായുള്ള പരാതികൾ ഉയർന്നിരിക്കുന്നത്.

സംസ്ഥാനത്തിന് പുറത്ത് കേന്ദ്രസർവ്വകലാശാലയിലടക്കം 2017-19 അധ്യയന വർഷത്തിൽ പഠനം പൂർത്തിയാക്കിയ പൂർത്തിയാക്കിയ വിദ്യാർഥികൾക്കാണ് പട്ടികജാതി വികസന വകുപ്പിൽ നിന്ന് വർഷങ്ങളായി വിവേചനം നേരിടുന്നത്. കേന്ദ്ര സർക്കാരിന്റെ ഗവൺമെൻറ് ഓഫ് ഇന്ത്യ സ്കോളർഷിപ്പ് വിതരണം ചെയ്യുന്നതിലാണ് വിവേചനം. സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിച്ച ഭൂരിഭാഗം വിദ്യാർഥികൾക്കും രണ്ടു വർഷത്തെ പഠനകാലയളവ് കഴിഞ്ഞിട്ടും സ്കോളർഷിപ്പ് തുകകൾ വിതരണം ചെയ്യുന്നില്ല. ഇതുമായി ബന്ധപ്പെട്ടു ഒരുതരത്തിലുള്ള അറിയിപ്പുകളും വകുപ്പ് ഓഫീസുകളിൽ നിന്ന് ഉദ്യോഗസ്ഥർ വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നില്ല. അന്വേഷണം നടത്തുന്ന വിദ്യാർഥികളെ ഉദ്യോഗസ്ഥർ മുടക്കു ന്യായങ്ങൾ നിരത്തി മടക്കി അയക്കുകയാണ്.

2018ൽ തൃശൂർ പട്ടികജാതി വികസനവകുപ്പ് ഓഫീസിൽ ഇതേ സ്കോളർഷിപ് വിതരണം ചെയ്യുന്നതിൽ വിവേചനം കാണിച്ച സന്ധ്യ എന്ന ഉദ്യോഗസ്ഥയെ കേരള സംസ്ഥാന പട്ടികജാതി കമ്മീഷൻ വിളിച്ചുവരുത്തി താക്കീതു ചെയ്തിരുന്നു. എന്നാൽ വിദ്യാർഥികൾ നേരിടുന്ന വിവേചനത്തിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല എന്നതാണ് വസ്തുത.

പോണ്ടിച്ചേരി സർവകലാശാലയിലെ വിദ്യാർത്ഥികളെ മാത്രം ബാധിക്കുന്ന വിഷയമല്ല സംസഥാനത്തിനു പുറത്തു അധ്യയനം തുടരുന്ന മുഴുവൻ ദലിത് ആദിവാസി വിദ്യാർത്ഥികളും ഇത്തരം വിവേചനങ്ങൾ നേരിടുന്നതായി നേരത്തെ റിപോർട്ടുകൾ പുറത്ത്‌വന്നിരുന്നു. പ്രശ്ന പരിഹാരത്തിനായി വകുപ്പ് മന്ത്രിക്ക് പരാതി ഇ മെയിൽ അയച്ചുകൊണ്ടുള്ള സമൂഹ മാധ്യമ കാമ്പെയിൻ ആരംഭിച്ചിരിക്കുകയാണ് പോണ്ടിച്ചേരി സർവ്വകലാശാലയിൽ പഠനം പൂർത്തിയാക്കിയ ദലിത് വിദ്യാർഥികൾ.

Next Story

RELATED STORIES

Share it