- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദലിത് യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു; ഇരുമ്പ് ദണ്ഡ് ചൂടാക്കി പൊള്ളിച്ചു

ഡെറാഡൂണ്‍: ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദലിത് യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ഇരുമ്പ് ദണ്ഡ് ചൂടാക്കി പൊള്ളിച്ചായിരുന്നു മര്‍ദ്ദനം. ഉത്തരകാശി ജില്ലയിലെ മോറി ഏരിയയിലെ സല്‍റ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. ബൈനോള്‍ ഗ്രാമവാസിയായ 22 കാരനായ ആയുഷ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്കായി പ്രവേശിച്ചതാണ് സവര്‍ണരെ ചൊടിപ്പിച്ചത്. ഇരുമ്പുദണ്ഡുകൊണ്ടുള്ള മര്‍ദ്ദനത്തില്‍ ശരീരം മുഴുവന്‍ പൊള്ളലേറ്റ നിലയിലാണ്.
സവര്‍ണ ജാതിക്കാരായ ചിലര്‍ തന്നെ ക്ഷേത്രത്തില്‍വച്ച് ആക്രമിക്കുകയും കെട്ടിയിട്ട് രാത്രി മുഴുവന്‍ ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് മര്‍ദ്ദിച്ചതായും ആയുഷ് പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ദലിതനായതുകൊണ്ടാണ് താന്‍ ക്ഷേത്രത്തില്‍ കയറിയത് മറ്റുള്ളവരെ പ്രകോപിപ്പിച്ചതെന്നും പരാതിയിലുണ്ട്.
ജനുവരി 10ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ആയുഷിനെ മെച്ചപ്പെട്ട ചികില്‍സയ്ക്കായി മറ്റൊരു ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ച് ഗ്രാമവാസികള്‍ക്കെതിരേ എസ്‌സി/എസ്ടി ആക്ട് പ്രകാരം കേസെടുത്തതായി ഉത്തരകാശി പോലിസ് സൂപ്രണ്ട് അര്‍പണ്‍ യദുവന്‍ഷി പറഞ്ഞു. സര്‍ക്കിള്‍ ഓഫിസര്‍ (ഓപറേഷന്‍) പ്രശാന്ത് കുമാറിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചതായി ഉത്തരകാശി എസ്പി കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ഇസ്രായേലിന്റെ വഞ്ചനാ സിദ്ധാന്തവും കുറയുന്ന ഫലപ്രാപ്തിയും
30 Jun 2025 6:55 AM GMTഇറാനെതിരായ യുദ്ധം: ഇസ്രായേലിനും ട്രംപിനും നഷ്ടം മാത്രം
29 Jun 2025 1:44 PM GMTമംദാനിയുടെ ഉയര്‍ച്ചയും വലതുപക്ഷത്തിന്റെ വെറുപ്പും
29 Jun 2025 8:21 AM GMTഇറാന്-ഇസ്രായേല്‍ യുദ്ധത്തിന്റെ തന്ത്രപരമായ മാനങ്ങള്‍
27 Jun 2025 5:20 AM GMTഇറാന്-ഇസ്രായേല്‍ യുദ്ധത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
25 Jun 2025 1:13 PM GMTഇറാന്റെ സൈനികശക്തിയെ കുറിച്ച് ഇസ്രായേലിനുണ്ടായിരുന്നത് ഊഹങ്ങള്‍...
25 Jun 2025 5:49 AM GMT