Big stories

ചെന്നെ സെന്‍ട്രലില്‍ ദഹ്‌ലാന്‍ ബാഖവി എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി

ഇന്ന് വൈകീട്ട് ഏഴിന് മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ എസ്ഡിപിഐ ദേശീയ സെക്രട്ടറി ഡോ. ആവാദ് ശരീഫാണ് ദഹ്‌ലാന്‍ ബാഖവിയുടെ പേര് പ്രഖ്യാപിച്ചത്.

ചെന്നെ സെന്‍ട്രലില്‍ ദഹ്‌ലാന്‍ ബാഖവി  എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി
X

പിസി അബ്ദുല്ല

ചെന്നെ: തമിഴ്‌നാട്ടില്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം സഖ്യത്തില്‍ എസ്ഡിപിഐക്ക് അനുവദിച്ച ചെന്നെ സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ ദഹ്‌ലാന്‍ ബാഖവിയാണ് സ്ഥാനാര്‍ഥി. ഇന്ന് വൈകീട്ട് ഏഴിന് മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ എസ്ഡിപിഐ ദേശീയ സെക്രട്ടറി ഡോ. ആവാദ് ശരീഫാണ് ദഹ്‌ലാന്‍ ബാഖവിയുടെ പേര് പ്രഖ്യാപിച്ചത്.

ചെന്നെ സ്വദേശിയായ ദഹ്‌ലാന്‍ ബാഖവി അറിയപ്പെടുന്ന പണ്ഡിതനും പ്രഭാഷകനുമാണ്. വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നാണ് മത മീംമാംസയില്‍ ബിരുദമെടുത്തത്.

ടിടിവി ദിനകരന്റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകവും (എ.എം.എം.കെ) എസ്.ഡി.പി.ഐയും തമ്മില്‍ തിരഞ്ഞെടുപ്പ് സഖ്യം നേരത്തെ നിലവില്‍വന്നിരുന്നു. എ.എം.എം.കെ-എസ്.ഡി.പി.ഐ സഖ്യത്തില്‍ നിലവില്‍ മറ്റു പാര്‍ട്ടികളില്ല. അതേസമയം, ഡി.എം.കെ, എ.ഐ.ഡി.എം.കെ മുന്നണികളില്‍നിന്നുള്ള ചില പ്രമുഖ കക്ഷികള്‍ എ.എം.എം.കെഎസ്.ഡി.പി.ഐ സഖ്യവുമായി കൈകോര്‍ക്കാനുള്ള സാധ്യത നിലവിലുണ്ട്. തമിഴ്‌നാട്ടില്‍ അഞ്ചു ലോക്‌സഭാ മണ്ഡലങ്ങളിലും 35 നിയമസഭാ മണ്ഡലങ്ങളിലും എസ്.ഡി.പി.ഐ നിര്‍ണായക കക്ഷിയാണ്. രാമനാഥപുരം, തിരുനെല്‍വേലി, വെല്ലൂര്‍, സെന്‍ട്രല്‍ ചെന്നൈ, നോര്‍ത്ത് ചെന്നൈ ലോക്‌സഭാ മണ്ഡലങ്ങള്‍ പാര്‍ട്ടി സ്വാധീന മേഖലകളാണ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിരുനെല്‍വേലി, നോര്‍ത്ത് ചെന്നൈ, രാമനാഥപുരം മണ്ഡലങ്ങളില്‍ എസ്.ഡി.പി.ഐ മല്‍സര രംഗത്തുണ്ടായിരുന്നു. ഈ മണ്ഡലങ്ങളില്‍ ഇരു മുന്നണികളുടെയും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ എസ്.ഡി.പി.ഐ വോട്ടുകള്‍ നിര്‍ണായകമായി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 32 മണ്ഡലങ്ങളില്‍ എസ്.ഡി.പി.ഐ ജനവിധി തേടി.

ഈ മണ്ഡലങ്ങളില്‍ എസ്.ഡി.പി.ഐ സമാഹരിച്ച വോട്ടുകളാണ് ഡി.എം.കെ.യ്ക്ക് സംസ്ഥാന ഭരണം നഷ്ടപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ എസ്.ഡി.പി.ഐയുമായി സഖ്യത്തിന് സന്നദ്ധമായ ഡി.എം.കെ ഒടുവില്‍ കാലുമാറുകയായിരുന്നു. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുകയെന്ന അടിസ്ഥാന നിലപാടില്‍ ഊന്നിയാണ് എസ്.ഡി.പി.ഐയുടെ തിരഞ്ഞെടുപ്പ് സമീപനം.

Next Story

RELATED STORIES

Share it