Big stories

ബിജെപി വിരുദ്ധ മതേതര സഖ്യം വേണം; കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും നിലപാട് ഉറപ്പിക്കണമെന്ന് യെച്ചൂരി

ബിജെപി വിരുദ്ധ മതേതര സഖ്യം വേണം; കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും നിലപാട് ഉറപ്പിക്കണമെന്ന് യെച്ചൂരി
X

കണ്ണൂര്‍: ബിജെപിക്കെതിരെ വിശാല മതേതര സഖ്യം വേണമെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി. മതധ്രുവീകരണം രാഷ്ട്രീയ മുന്നേറ്റത്തിനായി ഉപയോഗിക്കുന്ന ബിജെപിയെ ചെറുക്കാന്‍ വിശാല മതേതര സഖ്യം വേണം. ഹിന്ദുത്വത്തെ എതിര്‍ക്കാന്‍ മതേതര സമീപനം വേണം. കോണ്‍ഗ്രസും ചില പ്രാദേശിക പാര്‍ട്ടികളും ഇതിനായി നിലപാട് ഉറപ്പിക്കണം. വര്‍ഗീയതയോടുള്ള വിട്ടുവീഴ്ചാ മനോഭാവം സ്വന്തം ചേരിയില്‍ നിന്ന് മറുചേരിയിലേക്ക് ആളൊഴുക്കിന് വഴിയൊരുക്കുമെന്നും യെച്ചൂരി പറഞ്ഞു.

ഹിന്ദുത്വത്തെ എതിര്‍ക്കാന്‍ മതനിരപേക്ഷ സമീപനം വേണം. കോണ്‍ഗ്രസും ചില പ്രാദേശിക പാര്‍ട്ടികളും ഇതിനായി നിലപാട് ഉറപ്പിക്കണം. ബിജെപിയുടെ നയങ്ങള്‍ക്ക് ബദല്‍ സോഷ്യലിസമാണ്. കേവലം തെരഞ്ഞെടുപ്പില്‍ മാത്രമല്ല ബിജെപിയെ പരാജയപ്പെടുത്തേണ്ടത്. സമൂഹത്തില്‍ അവര്‍ കൊണ്ടുവാരാന്‍ ശ്രമിക്കുന്ന എല്ലാ ഹിന്ദുത്വ അജണ്ടകളെയും ഒറ്റപ്പെടുത്തണം. ഇതിന് രാജ്യത്ത് ഇടത് പാര്‍ട്ടികളുടെ യോജിച്ച പ്രവര്‍ത്തനം ആവശ്യമായ ഘട്ടമാണ്.

മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ബിജെപിയെ പരാജയപ്പെടുത്തല്‍ സാധ്യമാകൂ. ഫെഡറല്‍ അവകാശങ്ങളടക്കം ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളേയും കേന്ദ്രം അട്ടിമറിക്കുകയാണ്. മൗലിക അവകാശങ്ങളിലേക്കുപോലും കടന്നുകയറുന്നു. ഭരണഘടനാ സ്ഥാപനങ്ങളിലും സ്വതന്ത്ര്യമായ പ്രവര്‍ത്തനം തടസ്സപ്പെടുകയാണ്. മോഡിയുടെ ഏകാധിപത്യത്തില്‍ വര്‍ഗീയ കോര്‍പ്പറേറ്റ് സഹകരണമാണ് രാജ്യത്ത് നടക്കുന്നത്.

കൊവിഡ് മഹാമാരിയെ കേന്ദ്രം നേരിട്ടത് നാം കണ്ടു. ഗംഗയില്‍ ശവങ്ങള്‍ ഒഴുകി. തീവ്ര വലതുപക്ഷ നയങ്ങള്‍ പിന്തുടരുന്ന സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരല്ല. മഹാമാരിയില്‍ ജനങ്ങളെ എങ്ങനെ സംരക്ഷിക്കണമെന്നതിന് കേരളം ലോകത്തിനുതന്നെ മാതൃകയായി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖ്യ പരിഗണന ജനങ്ങളുടെ ജീവിതമായിരുന്നു. അമേരിക്ക അടക്കമുള്ള മുതലാളിത്ത രാജ്യങ്ങള്‍പോലും പരാജയപ്പെട്ടിടത്താണ് കേരളം മഹത്തായ മാതൃക തീര്‍ത്തത്.

റഷ്യ ഉക്രയ്ന്‍ യുദ്ധത്തിന് കാരണക്കാര്‍ അമേരിക്കയാണ്. നാറ്റോ വിപുലീകരിക്കാന്‍ അവര്‍ ശ്രമിക്കുന്നത് സാമ്രാജ്യത്വ ഇടപെടല്‍ ലക്ഷ്യമിട്ടുകൊണ്ടാണ്. യുദ്ധം യഥാര്‍ത്ഥത്തില്‍ റഷ്യയും അമേരിക്കയും തമ്മിലാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ജൂനിയര്‍ പങ്കാളിയാണ് ഇന്ത്യ. ക്വാഡ് സഖ്യത്തില്‍നിന്ന് ഇന്ത്യ പിന്‍മാറണം. പല രംഗത്തും അമേരിക്കന്‍ മേധാവിത്വം ചെറുക്കുന്നത് ചൈനയാണ്. അതുകൊണ്ട് ചൈനയെ ഒറ്റപ്പെടുത്താനാണ് ഇപ്പോള്‍ അമേരിക്ക ശ്രമിക്കുന്നത് യെച്ചൂരി പറഞ്ഞു.

Next Story

RELATED STORIES

Share it