കൊവിഡ് ബാധിതയായ വയോധിക മരിച്ചു; വെന്റിലേറ്റര്‍ ലഭിക്കാത്തതിനാലെന്ന് ബന്ധുക്കള്‍
BY BSR17 May 2021 7:42 AM GMT

X
BSR17 May 2021 7:42 AM GMT
മലപ്പുറം: കൊവിഡ് ബാധിതയായ വയോധിക വെന്റിലേറ്റര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മരണപ്പെട്ടതായി ബന്ധുക്കളുടെ ആരോപണം. തവനൂര്‍ മണ്ഡലത്തിലെ പുറത്തൂര്‍ സ്വദേശിനി ഫാത്തിമ(63)യാണ് മരണപ്പെട്ടത്. വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇവിടെ വെന്റിലേറ്റര്‍ സൗകര്യം ഉണ്ടായിരുന്നില്ല. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മറ്റു ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും മൂന്ന് ദിവസമായി വെന്റിലേറ്ററിന് ശ്രമിച്ചിട്ടും എവിടെയും ലഭിച്ചില്ലെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു. ഇക്കഴിഞ്ഞ 10നാണ് ഫാത്തിമയെ അശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാന്‍ വേണ്ടി സാമൂഹികമാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ സഹായം തേടിയിരുന്നെങ്കിലും ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. വെന്റിലേറ്റര്‍ ലഭിക്കാതെ വന്നതോടെ ഫാത്തിമ മരണപ്പെടുകയായിരുന്നു.
Covid-infected elderly woman dies due to did not get a ventilator
Next Story
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMT450 ലോക്സഭാ സീറ്റുകളില്‍ ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ഥികളെ...
8 Jun 2023 9:24 AM GMTമാവേലിക്കരയില്‍ ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്
8 Jun 2023 5:08 AM GMTസൗദിയിലേക്കും സ്പെയിനിലേക്കുമില്ല; മെസ്സി അമേരിക്കയിലേക്ക്;...
8 Jun 2023 4:55 AM GMT