രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ;24 മണിക്കൂറിനിടേ 3688 പേര്‍ക്ക് വൈറസ് ബാധ,ടിപിആര്‍ 0.74 ശതമാനം

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3688 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.വൈറസ് ബാധിച്ച് 50 മരണവും ഇന്നലെ റിപോര്‍ട്ട് ചെയ്തു.
രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.74 ശതമാനമായി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്.നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 18,684 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 1,88,89,90,935 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഇന്നും ആയിരത്തിന് മുകളില്‍ രോഗികള്‍.തുടര്‍ച്ചയായ എട്ടാം ദിവസമാണ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാകുന്നത്. ഇന്നലെ 1607 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5609 ആണ്. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 5.28 ശതമാനം ആണെന്ന് ഡല്‍ഹി ആരോഗ്യവകുപ്പ് അറിയിച്ചു.
RELATED STORIES
സംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഇഡി പേടി: സിനിമക്കാര്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ഭയപ്പെടുന്നുവെന്ന് ...
30 Sep 2023 5:49 AM GMTസംസ്ഥാനത്ത് നാളെവരെ കനത്ത മഴ തുടരും; 10 ജില്ലകളില്‍ ഇന്ന് യെല്ലോ...
30 Sep 2023 2:36 AM GMTഗ്രോവാസുവിനെ ജയിലില്‍ സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല്‍ ...
29 Sep 2023 1:38 PM GMT