രാജ്യത്ത് വീണ്ടും 3000ലേറെ കൊവിഡ് ബാധിതര്‍;ഡല്‍ഹിയില്‍ ടിപിആര്‍ 5 ശതമാനത്തിന് മുകളില്‍

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. ഇന്നലെ മൂവായിരത്തിലേറെ പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3205 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൊവിഡ് മൂലം 24 മണിക്കൂറിനിടേ 31 മരണവും റിപോര്‍ട്ട് ചെയ്തു.ഇതോടെ ആകെ മരണം 5,23,920 ആയി. 1.22 ശതമാനമാണ് മരണ നിരക്ക്.അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 2,802 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 98.74 ശതമാനമാണ് രോഗമുക്തി നിരക്ക്.നിലവില്‍ 19,509 സജീവ രോഗികളാണുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഡല്‍ഹിയില്‍ മാത്രം ഇന്നലെ 1414 പേര്‍ക്കാണ് കൊവിഡ് ബാധ കണ്ടെത്തിയത്. ഒരു മരണവും റിപോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 5.97 ശതമാനമാണ്.
ഇതിനിടെ രാജ്യത്തെ വാക്‌സിനേഷന്‍ യജ്ഞവും ശക്തമായി പുരോഗമിക്കുകയാണ്. ഇതുവരെ 189.48 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്
23 Sep 2023 2:37 PM GMTസിഖ് ഫോര് ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT