Big stories

കൊവിഡ്: രാജ്യത്ത് 82 ശതമാനം ജനങ്ങളുടേയും സാമ്പത്തിക സ്ഥിതി തകർന്നു

ജോലി നഷ്ടമായതും ശമ്പളം കുറച്ചതുമൊക്കെയാണ് സാമ്പത്തിക സ്ഥിതിയെ ബാധിക്കാനിടയാക്കിയത്.

കൊവിഡ്: രാജ്യത്ത് 82 ശതമാനം ജനങ്ങളുടേയും സാമ്പത്തിക സ്ഥിതി തകർന്നു
X

ന്യൂഡൽഹി: കൊവിഡ് മഹാമാരി മൂലം രാജ്യത്തെ 82 ശതമാനം ജനങ്ങളുടെ സാമ്പത്തിക സ്ഥിതി തകർന്നെന്ന് റിപോർട്ട്. പ്രഫഷണൽ മേഖലയിൽ തൊഴിലെടുക്കുന്നവരേയും മഹാമാരിയെത്തുടർന്നുള്ള സാമ്പത്തിക ഞെരുക്കം ആഴത്തിൽ ബാധിച്ചിട്ടുണ്ട്. ഡിജിറ്റൽ ലെൻഡിംഗ് പ്ലാറ്റ്‌ഫോമായ ഇന്ത്യലൻഡ്സ് അടുത്തിടെ നടത്തിയ സർവേ റിപോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.

അടച്ചിടലിനെ തുടര്‍ന്ന് ജോലി നഷ്ടമായതും ശമ്പളം കുറച്ചതുമൊക്കെയാണ് സാമ്പത്തിക സ്ഥിതിയെ ബാധിക്കാനിടയാക്കിയത്. സര്‍വെയില്‍ പങ്കെടുത്ത 82ശതമാനം പേരും കൊവിഡ് മൂലം സാമ്പത്തികത്തകര്‍ച്ച നേരിട്ടതായി വ്യക്തമാക്കി. സർവേയിൽ പങ്കെടുത്ത 84 ശതമാനം പേരും ചെലവുകള്‍ വെട്ടിക്കുറച്ചു. 90 ശതമാനം പേര്‍ സാമ്പത്തിക ഭാവിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായും ഇന്ത്യലെന്‍ഡ്‌സിന്റെ റിപോര്‍ട്ടില്‍ പറയുന്നു.

ഇപ്പോഴത്തെ പ്രതിസന്ധിയെ നേരിടാൻ വായ്പ എടുക്കുന്നതിൽ ആളുകൾ വിമുഖത കാണിക്കില്ലെന്നും സർവേ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യാ ലെൻഡ്സ് ഡാറ്റ പ്രകാരം, 71 ശതമാനം പേർക്ക് നിലവിലുള്ള വായ്പകളുണ്ട്, അതിൽ 45 ശതമാനം പേർ മൊറട്ടോറിയത്തിന് അപേക്ഷിച്ചത് കടം തിരിച്ചടയ്ക്കാൻ കഴിയാത്തതിനെത്തുടർന്നാണ്.

പ്രതസന്ധിനേരിടാന്‍ 72ശതമാനം പേരും വ്യക്തിഗത വായ്പയെ ആശ്രയിക്കുമെന്നാണറിയിച്ചത്. ചികിൽസ, വിദ്യാഭ്യാസത്തിനുള്ള ഫീസ്, ഭവന അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കാകും മുന്‍ഗണന നല്‍കുക. 76 ശതമനം പേരും പുതിയ നിക്ഷേപങ്ങള്‍ നടത്താന്‍ കഴിയില്ലെന്നും വ്യക്തമാക്കി.

Next Story

RELATED STORIES

Share it