- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് 20 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസര്‍കോഡ് ജില്ലയില്‍ നിന്ന് 7 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്തു നിന്നെത്തിയവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ ഐസിയുവില്‍ ചികില്‍സയിലാണ്. എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ചു.
പത്തനംതിട്ട ജില്ലയിലെ ചികില്‍സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. കേരളത്തില്‍ 202 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. 201 ലോക രാജ്യങ്ങളില്‍ കൊവിഡ് 19 പടര്‍ന്നുപിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങളുള്ള 6690 വ്യക്തികളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5518 സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
RELATED STORIES
ഇറാന്-ഇസ്രായേല്‍ യുദ്ധത്തിന്റെ തന്ത്രപരമായ മാനങ്ങള്‍
27 Jun 2025 5:20 AM GMTഇറാന്-ഇസ്രായേല്‍ യുദ്ധത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
25 Jun 2025 1:13 PM GMTഇറാന്റെ സൈനികശക്തിയെ കുറിച്ച് ഇസ്രായേലിനുണ്ടായിരുന്നത് ഊഹങ്ങള്‍...
25 Jun 2025 5:49 AM GMTഖുദ്സിന്റെ വിമോചനം അടുത്തുവരുകയാണ്?
24 Jun 2025 11:57 AM GMTഗുരുതര രോഗങ്ങളുമായി തിഹാര്‍ ജയിലില്‍ 1,000 ദിവസം പിന്നിട്ട് ഇ...
23 Jun 2025 4:03 PM GMTഇറാനിയന്‍ ആക്രമണം: പശ്ചിമേഷ്യയുടെയും ഫലസ്തീന്റെയും ഭാവിക്കുവേണ്ടിയുള്ള ...
23 Jun 2025 3:41 AM GMT