Big stories

കൊവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 1045 മരണം; 78,357 രോഗികള്‍

കൊവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 1045 മരണം; 78,357 രോഗികള്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37.5 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1045 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ കൊവിഡ് മൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 66,333 ആയി. ഒറ്റ ദിവസം 78357 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 37,69,524 ആയി. നിലവില്‍ രാജ്യത്ത് 8,01,282 കൊവിഡ് 19 സജീവ കേസുകളാണുള്ളത്. ഇതില്‍ 29,019,09 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇവിടെ എട്ടു ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശ്, തമിഴ്നാടുമാണ് തൊട്ടുതാഴെയുള്ളത്.

Covid: 1045 deaths in 24 hours in the country; 78,357 patients



Next Story

RELATED STORIES

Share it