Big stories

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: കെ എന്‍ ത്രിപാഠിയുടെ പത്രിക തള്ളി; മല്‍സരം തരൂരും ഗാര്‍ഗെയും തമ്മില്‍

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: കെ എന്‍ ത്രിപാഠിയുടെ പത്രിക തള്ളി; മല്‍സരം തരൂരും ഗാര്‍ഗെയും തമ്മില്‍
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുന്നതിനുള്ള സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് അന്തിമരൂപമായി. സൂക്ഷ്മപരിശോധനയില്‍ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിരുന്ന ജാര്‍ഖണ്ഡില്‍നിന്നുള്ള മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ എന്‍ ത്രിപാഠിയുടെ നാമനിര്‍ദേശപത്രിക തള്ളി. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലും ഒപ്പുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങളുള്ളതിനാലുമാണ് പത്രിക തള്ളിയതെന്നു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മദുസൂദന്‍ മിസ്ത്രി അറിയിച്ചു.

പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ചയാണ് ത്രിപാഠി പത്രിക സമര്‍പ്പിച്ചത്. തിരുവനന്തപുരം എംപി ശശി തരൂരിന്റേയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും പത്രിക അംഗീകരിച്ചു. ഇതോടെ ഇനി തിരുവനന്തപുരം എംപി ശശി തരൂരൂം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തമ്മില്‍ നേരിട്ടുള്ള മല്‍സരമാണ് നടക്കുക. ഹൈക്കമാന്‍ഡിന്റെ പിന്തുണയോടെയാണ് ഖാര്‍ഗെ മല്‍സരത്തിനിറങ്ങുന്നത്. മൂന്ന് പേരില്‍ നിന്നായി ആകെ 20 പത്രികകളാണ് ലഭിച്ചത്.

സൂക്ഷ്മപരിശോധനയില്‍ ഇതില്‍ നാലെണ്ണം തള്ളി. ഈ മാസം എട്ടുവരെ പത്രിക പിന്‍വലിക്കാനുള്ള സമയമുണ്ട്. അതിന് ശേഷം ചിത്രം കൂടുതല്‍ വ്യക്തമാവും. ആരും പിന്‍മാറിയിട്ടില്ലെങ്കില്‍ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിസിസി ആസ്ഥാനങ്ങളിലെത്തി വോട്ടുചെയ്യാം. ഒമ്പതിനായിരത്തിലധികം വോട്ടര്‍മാരാണുള്ളത്. ഒക്ടോബര്‍ 17നാണ് തിരഞ്ഞെടുപ്പ്. 19ന് ഡല്‍ഹിയില്‍ നടക്കുന്ന വോട്ടെണ്ണലിന് ശേഷം പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും.

Next Story

RELATED STORIES

Share it