Big stories

പ്രധാനമന്ത്രിക്കെതിരേ അവകാശലംഘന നോട്ടീസ്; റഫേലില്‍ കുരുക്കുമുറുക്കാന്‍ കോണ്‍ഗ്രസ്

റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട ആശ്വാസ വിധിക്ക് പിറകെ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അനുകുല വിധി നേടിയതെന്ന പഴി കേള്‍ക്കേണ്ടി വന്ന കേന്ദ്രം സുപ്രിം കോടതിയില്‍ തിരുത്തല്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

പ്രധാനമന്ത്രിക്കെതിരേ അവകാശലംഘന നോട്ടീസ്; റഫേലില്‍ കുരുക്കുമുറുക്കാന്‍ കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി കോണ്‍ഗ്രസ്. ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം എഴുതിയത് അവകാശലംഘനമാണെന്നാണ് ആരോപണം.

സിഎജി റിപ്പോര്‍ട്ട് പൂര്‍ണമായും സഭയില്‍ വയ്ക്കില്ല എന്ന് കോടതിയെ അറിയിച്ച് അവകാശലംഘനമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. കെ സി വേണുഗോപാല്‍ എംപിയാണ് നോട്ടീസ് നല്‍കിയത്. സിഎജി റിപോര്‍ട്ട് പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ പരിഗണനയിലാണെന്ന് ഈ സത്യവാങ്മൂലം ഉദ്ധരിച്ച് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനെതിരെ അവകാശലംഘനത്തിന് സിപിഎഎമ്മും ആര്‍ജെഡിയും മുന്നോട്ടുവന്നിട്ടുണ്ട്.

ഇതൊടൊപ്പം പാര്‍ലമെന്റില്‍ ജെപിസി അന്വേഷണമെന്ന ആവശ്യം കൂടുതല്‍ ശക്തമക്കാനും പ്രതിപക്ഷം തീരുമാനിച്ചു. ഇതുസംബന്ധിച്ചു പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയരാനാണ് സാധ്യത.

റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട ആശ്വാസ വിധിക്ക് പിറകെ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അനുകുല വിധി നേടിയതെന്ന പഴി കേള്‍ക്കേണ്ടി വന്ന കേന്ദ്രം സുപ്രിം കോടതിയില്‍ തിരുത്തല്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയിലെ വാചകങ്ങളില്‍ പിഴവുണ്ടാവാമെന്നും തിരുത്തല്‍ വേണമെന്നുമാണ് സര്‍ക്കാര്‍ അവശ്യം. വിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടില്‍ ഗ്രാമര്‍ പിഴവ് വന്നുവെന്നാണ് കേന്ദ്രത്തിന്റെ ന്യായം. സിഎജി റിപോര്‍ട്ട് പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) പരിശോധിച്ചെന്ന ഭാഗം തിരുത്തണം. വില വിവരങ്ങള്‍ സിഎജിക്ക് കൈമാറിയെന്ന വാചകം ശരിയാണെന്നും കേന്ദ്രം സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി പറയുന്നു.

ഫ്രഞ്ച് കമ്പനിയായ ഡാസോള്‍ട്ടില്‍ നിന്നും 36 വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തില്‍ അഴിമതിയുണ്ടെന്നും ഇടപാടിലെ ഇന്ത്യന്‍ പങ്കാളിയായി റിലയന്‍സ് ഡിഫന്‍സിനെ തിരഞ്ഞെടുത്തതില്‍ ക്രമക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ പ്രശാന്ത് ഭുഷണ്‍, മുന്‍ ബിജെപി നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ഷൂരി എന്നിവരാണ് കോടതിയെ സമീപിച്ചത്.


Next Story

RELATED STORIES

Share it