Big stories

മോദിയുടെ മണ്ഡലത്തില്‍ പട്ടിണി മൂലം കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നു

പോഷകാഹാര കുറവുള്ള ഒരുലക്ഷത്തി ഇരുപത്തി ഒമ്പതിനായിരം(1,29,000) കുരുന്നുകള്‍, പട്ടിണിയും പോഷകാഹാര കുറവും മൂലം ഓരോ മാസവും മരിച്ച് വീഴുന്ന ആറ് കുഞ്ഞുങ്ങള്‍, വിശപ്പ് മൂലം ഇക്കഴിഞ്ഞ ശൈതത്യകാലത്ത് മാത്രം മരിച്ചു വീണ 100 കുരുന്നുകള്‍. യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള കണക്കുകളാണിത്.

മോദിയുടെ മണ്ഡലത്തില്‍ പട്ടിണി മൂലം കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നു
X

ന്യൂഡല്‍ഹി: പോഷകാഹാര കുറവുള്ള ഒരുലക്ഷത്തി ഇരുപത്തി ഒമ്പതിനായിരം(1,29,000) കുരുന്നുകള്‍, പട്ടിണിയും പോഷകാഹാര കുറവും മൂലം ഓരോ മാസവും മരിച്ച് വീഴുന്ന ആറ് കുഞ്ഞുങ്ങള്‍, വിശപ്പ് മൂലം ഇക്കഴിഞ്ഞ ശൈതത്യകാലത്ത് മാത്രം മരിച്ചു വീണ 100 കുരുന്നുകള്‍. യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള കണക്കുകളാണിത്. പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിനിധീകരിക്കുന്ന ഉത്തര്‍പ്രദേശിലെ പൂര്‍വ്വാഞ്ചല്‍ മേഖലയില്‍ നിന്നുള്ള കണക്കുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നതായി ഏഷ്യന്‍ ബ്രിഡ്ജ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയാണ് കണക്കുകള്‍ പുറത്ത് വിട്ടത്.

യോഗി സര്‍ക്കാറിന്റെ തന്നെ കണക്കനുസരിച്ച് പോഷകാഹാരക്കുറവുള്ള ഒരുലക്ഷത്തി ഇരുപത്തി ഒമ്പതിനായിരം കുഞ്ഞുങ്ങള്‍ സംസ്ഥാനത്തുണ്ട്. എന്നാല്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭരണകൂടം തയാറാവുന്നില്ലെന്ന് ഏഷ്യന്‍ ബ്രിഡ്ജ് ഇന്ത്യ കുറ്റപ്പെടുത്തുന്നു. വാരാണസിയില്‍ സാരാനാഥിനു സമീപം ഹര്‍ഷന്‍പൂര്‍ഗ്രാമത്തിലെ കമലേഷ്‌രേഖ ദമ്പതികളുടെ രണ്ട് വയസ് പ്രായമുള്ള ഓം ആണ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പോഷകാഹാരക്കുറവ് മൂലം മരണത്തിന് കീഴടങ്ങിയത്. വാരാണസിയിലെ ദീന്‍ദയാല്‍ ഉപാധ്യായ ജില്ലാ ആശുപത്രിയിലെ ശിശുക്ഷേമ വിഭാഗത്തില്‍ ഈ കുട്ടിയുടെ കാര്യം ഏഷ്യന്‍ ബ്രിഡ്ജ് ഇന്ത്യ അറിയിച്ചിരുന്നു. ഇത്തരം കുഞ്ഞുങ്ങളെ ഏറ്റെടുക്കാന്‍ ഫണ്ടും പദ്ധതിയും ഉണ്ടായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്നാണ് ആരോപണം.




Next Story

RELATED STORIES

Share it