Big stories

മഅ്ദനിക്കെതിരേ ചീഫ് ജസ്റ്റിസിന്റെ അസാധാരണ പരാമര്‍ശം; ഹരജി അടുത്ത ആഴ്ച്ചത്തേക്ക് മാറ്റി

ബെംഗളൂരുവില്‍ കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നതിനാല്‍ ആവശ്യമായ ചികത്സ ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ആണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മദനി സുപ്രീം കോടതിയെ സമീപിച്ചത്. പിതാവിന്റെ ആരോഗ്യ സ്ഥിതിയും മോശമാണെന്ന് മഅ്ദനി തന്റെ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മഅ്ദനിക്കെതിരേ ചീഫ് ജസ്റ്റിസിന്റെ അസാധാരണ പരാമര്‍ശം; ഹരജി അടുത്ത ആഴ്ച്ചത്തേക്ക് മാറ്റി
X

പി സി അബ്ദുല്ല

ബംഗളൂരു: അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരേ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അസാധാരണ പരാമര്‍ശം. കേരളത്തില്‍ താമസിച്ച് ചികിത്സിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് മഅ്ദനി അപകടകാരിയാണെന്ന പരാമര്‍ശം ചീഫ് ജസ്റ്റിസ് നടത്തിയത്. മഅ്ദനി അപകടകാരിയായ മനുഷ്യനാണെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞത്.

ബംഗളൂരു കേസില്‍ 2014 ല്‍ മദനിക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ബെംഗളൂരുവില്‍ തന്നെ തുടരണം എന്ന വ്യവസ്ഥ കോടതി അന്ന് പുറപ്പെടിവിച്ചിരുന്നു. കോടതിയുടെ ജാമ്യ വ്യവസ്ഥ ഒരു ഘട്ടത്തിലും മദനി ലംഘിച്ചിട്ടില്ല എന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ ജയന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ മഅ്ദിനിക്കെതിരേ കേസുകളൊന്നുമില്ലെന്നും അഭിഭാഷകര്‍ അറിയിച്ചു. എന്നാല്‍ മഅ്ദനിയും ആയി ബന്ധപ്പെട്ട ഒരു കേസ് മദ്രാസ് ഹൈക്കോടതി ജഡ്ജി ആയിരുന്ന കാലയളവില്‍ താന്‍ പരിഗണിച്ചിരുന്നോ എന്ന് സംശയം ഉള്ളതായി ഇന്ന് ചീഫ് ജസ്റ്റിസ് ബോബ്‌ഡെയെക്ക് ഒപ്പം കേസ് പരിഗണിച്ചിരുന്ന ബെഞ്ചിലെ അംഗം ആയ ജസ്റ്റിസ് വി രാമസുബ്രമണ്യം ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്ന് ആണ് മദനിയുടെ അപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റിയത്.

ബെംഗളൂരുവില്‍ കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നതിനാല്‍ ആവശ്യമായ ചികത്സ ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ആണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മദനി സുപ്രീം കോടതിയെ സമീപിച്ചത്. പിതാവിന്റെ ആരോഗ്യ സ്ഥിതിയും മോശമാണെന്ന് മഅ്ദനി തന്റെ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2008 ജൂലൈ 25 നു നടന്ന ബംഗളുരു സ്‌ഫോടനത്തിന്റെ പേരില്‍ കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് 2010 ആഗസ്റ്റ് 17 നാണ് അബ്ദുന്നാസിര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്തത്. സ്‌ഫോടന ഗൂഡാലോചനയില്‍ പങ്കെടുത്തു എന്നാരോപിച്ച് മുപ്പത്തിയൊന്നാം പ്രതിയായാണ് കേസില്‍ ഉള്‍പ്പെടുത്തിയത്.

2011 ഫെബ്രുവരി 11നു കര്‍ണാടക ഹൈകോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചു. സ്‌ഫോടനത്തില്‍ മഅ്ദനിക്ക് പങ്കുള്ളതായി നേരിട്ടുള്ള തെളിവുകള്‍ പോലിസിനു ഹാജരാക്കാനായില്ല എന്ന കാര്യം ഹൈകോടതി വിധിപ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. എങ്കിലും മഅദനിയെ കൊടും ഭീകരനായി ചിത്രീകരിച്ച് കര്‍ണാടകയിലെ അന്നത്തെ ബിജെപി സര്‍ക്കാരിന്റെ എതിര്‍ വാദം പരിഗണിച്ച് ജാമ്യം നിരസിക്കുകയായിരുന്നു.

പിന്നീട് ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നതയുണ്ടായതിനെത്തുടര്‍ന്ന് അപേക്ഷ മറ്റൊരു ബെഞ്ചില്‍ വെക്കാനായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു.

ഏറെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കിടയില്‍ 2014 ജൂലൈ 11 ന് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മഅ്ദനിക്ക് സുപ്രീം കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചു. ഒരുമാസത്തേക്കായിരുന്നു ജാമ്യം. ആ വര്‍ഷം നംവംബര്‍ 14 ന് സുപ്രീം കോടതി ജാമ്യം സ്ഥിരപ്പെടുത്തി. എന്നാല്‍,കേസില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കുമെന്ന കര്‍ണാടകത്തിന്റെ ഉറപ്പ് പരിഗണിച്ച് ബംഗളൂരു വിട്ടു പോവരുതെന്നതടക്കമുള്ള ജാമ്യ വ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവനുവദിച്ചില്ല. വിദഗ്ദ ചികില്‍സക്കായി കേരളത്തിലേക്ക് പോവാന്‍ അനുവദിക്കണമെന്ന ആശ്യവും പരിഗണിക്കപ്പെട്ടില്ല.

ബംഗളൂരു ബെന്‍സന്‍ ടൗണില്‍ വീട് വാടകക്കെടുത്താണ് മഅ്ദനി താമസിക്കുന്നത്.

ഗുരുതര വൃക്ക, ഹൃദയരോഗങ്ങളുണ്ടെന്നും കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ബംഗളുരു സുരക്ഷിതമല്ലെന്നും സ്വദേശത്തു ചികിത്സ തുടരാന്‍ അനുവദിക്കണമെന്നുമാണ് മഅദനിയുടെ അപേക്ഷ. മൂത്രാശയരോഗത്തിനു ശസ്ത്രക്രിയ ആവശ്യമാണ്. കൊല്ലത്തെ ആശുപത്രിയില്‍ മികച്ച ചികിത്സയും ചെലവ് കുറവാണ് തുടങ്ങിയ വസ്തുതകളാണ് ഹര്‍ജിയില്‍ മഅ്ദനി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

Next Story

RELATED STORIES

Share it