Big stories

ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി

ഇന്നലെ ചന്ദ്രശേഖര്‍ ആസാദിന് തീസ് ഹസാരെ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, യുപി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഗാസിയാബാദ് കോടതി അനുവദിച്ച ജാമ്യ ഉത്തരവ് തീഹാര്‍ ജയിലില്‍ എത്തിക്കുന്നത് വൈകിച്ചതുമൂലമാണ് മോചനം വൈകിയത്.

ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി
X

ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ജയില്‍ മോചിതനായി. ഇന്നലെ ചന്ദ്രശേഖര്‍ ആസാദിന് തീസ് ഹസാരെ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, യുപി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഗാസിയാബാദ് കോടതി അനുവദിച്ച ജാമ്യ ഉത്തരവ് തീഹാര്‍ ജയിലില്‍ എത്തിക്കുന്നത് വൈകിച്ചതുമൂലമാണ് മോചനം വൈകിയത്.

പൗരത്വനിയമത്തിനെതിരെ പ്രക്ഷോഭം നയിച്ചതുമായി ബന്ധപ്പെട്ടാണ് ആസാദ് അറസ്റ്റിലായത്.ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് അറിയിച്ച ജഡ്ജി കര്‍ശനമായ ഉപാധികളോടെയാണ് ഇന്നലെ ജാമ്യം അനുവദിച്ചത്. ഒരുമാസം ഡല്‍ഹിയില്‍ പ്രവേശിക്കരുതെന്നാണ് ഉപാധി. പോലിസ് ഒരുമാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. അടുത്ത നാലാഴ്ച വരെ എല്ലാ ശനിയാഴ്ചകളിലും പോലിസ് സ്‌റ്റേഷന്‍ ഓഫിസര്‍ക്കു മുന്നില്‍ ചന്ദ്രശേഖര്‍ ആസാദ് ഹാജരാകണം. പ്രതിഷേധക്കാരെ തടഞ്ഞ പോലിസിനെതിരെ ഇന്നലെ അതിരൂക്ഷമായ വിമര്‍ശനം നടത്തിയ ഡല്‍ഹി തീസ് ഹസാരി അഡീഷനല്‍ സെഷന്‍സ് ജഡ്ജി കാമിനി ലാവുവാണ് ആസാദിന് ജാമ്യം അനുവദിച്ചത്.

Next Story

RELATED STORIES

Share it