കൊവിഡ് രണ്ടാം തരംഗത്തില്‍ മരണ സംഖ്യ ഉയരാന്‍ കാരണം കേന്ദ്ര സര്‍ക്കാരിന്റെ അലംഭാവം :പാര്‍ലമെന്ററി സമിതി
കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒട്ടേറെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി 137ാം റിപോര്‍ട്ടില്‍ പറയുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ മരണ സംഖ്യ ഉയരാന്‍ കാരണം കേന്ദ്ര സര്‍ക്കാരിന്റെ അലംഭാവമെന്ന് പാര്‍ലമെന്ററി സമിതി. കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒട്ടേറെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി 137ാം റിപോര്‍ട്ടില്‍ പറയുന്നു. റിപോര്‍ട്ട് തിങ്കളാഴ്ച രാജ്യസഭയില്‍ വച്ചു.
ലോകത്ത് കൊവിഡ് ആഘാതം ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്ന് സമിതി പറഞ്ഞു.കൊവിഡ് രാണ്ടാം തരംഗത്തിനിടെ രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ അപ്പാടെ താറുമാറായി. കേസുകള്‍ കുത്തനെ ഉയര്‍ന്നതോടെ മരണം കൂടി, ആശുപത്രികളില്‍ കിടക്കകളും ഓക്‌സിജനും കിട്ടാതായി. മരുന്നുകള്‍ക്കു ക്ഷാമമുണ്ടായി, ഇതോടൊപ്പം കരിഞ്ചന്തയും പൂഴ്ത്തിവയ്പും വ്യാപകമായെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.സര്‍ക്കാര്‍ സാഹചര്യത്തിന്റെ ഗൗരവം മുന്‍കൂട്ടിക്കണ്ട് നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഇത്രയും വഷളാവില്ലായിരുന്നു. അതുവഴി നിരവധി ജീവനുകള്‍ രക്ഷിക്കാനാവുമായിരുന്നെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ആദ്യ തരംഗം അടങ്ങിയതിനു ശേഷവും ജാഗ്രതാ പൂര്‍ണമായ സമീപനം തുടര്‍ന്നിരുന്നെങ്കില്‍ രണ്ടാം തരംഗത്തിന്റെ രൂക്ഷത കുറയ്ക്കാമായിരുന്നെന്ന് റിപോര്‍ട്ടില്‍ പറയുന്നു.ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും ആരോഗ്യ പ്രവര്‍ത്തകരുടെ കുറവും വലിയ സമ്മര്‍ദം ഉണ്ടാക്കിയതായും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
RELATED STORIES
അരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTഅവസാന മല്സരത്തില് ബാഴ്സയ്ക്ക് തോല്വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTകോഴിക്കോട് ബീച്ചില് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്...
5 Jun 2023 5:47 AM GMTസ്വീഡിഷ് ഇതിഹാസം സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിക്കല് പ്രഖ്യാപിച്ചു
5 Jun 2023 5:39 AM GMTകരീം ബെന്സിമ റയലിനോട് വിട പറഞ്ഞു
5 Jun 2023 5:28 AM GMTസിനിമാ-മിമിക്രി താരം കൊല്ലം സുധി വാഹനാപകടത്തില് മരിച്ചു
5 Jun 2023 2:07 AM GMT