Big stories

നവകേരളത്തിന് പ്രളയ സെസ്; ആഡംബരത്തിന് വിലകൂടും

സ്വര്‍ണ്ണത്തിനും വെള്ളിക്കും മദ്യത്തിനും വിലകൂടും, സ്വര്‍ണ്ണത്തിനും വെള്ളിക്കും കാല്‍ ശതമാനം സെസ്, ബിയര്‍ വൈന്‍ ഉത്പന്നങ്ങള്‍ക്ക് രണ്ട് ശതമാനം നികുതി.

നവകേരളത്തിന് പ്രളയ സെസ്; ആഡംബരത്തിന് വിലകൂടും
X

തിരുവനന്തപുരം: നവകേരള നിര്‍മിതിക്ക് പണം കണ്ടെത്തുന്നതിന് പ്രളയ സെസുമായി ബജറ്റ് പ്രഖ്യാപനം. ഒരു വര്‍ഷത്തേക്ക് പ്രതീക്ഷിച്ചിരുന്ന പ്രളയ സെസ് രണ്ട് വര്‍ഷത്തേക്കെന്നാണ് ബജറ്റ് പ്രഖ്യാപനം. സ്വര്‍ണ്ണത്തിനും വെള്ളിക്കും മദ്യത്തിനും വിലകൂടും, സ്വര്‍ണ്ണത്തിനും വെള്ളിക്കും കാല്‍ ശതമാനം സെസ്, ബിയര്‍ വൈന്‍ ഉത്പന്നങ്ങള്‍ക്ക് രണ്ട് ശതമാനം നികുതി. 12, 18,28 ശതമാനം ജിഎസ്ടിയുള്ള ഉത്പന്നങ്ങള്‍ക്ക് ഒരു ശതമാനം സെസ് പ്രഖ്യാപിച്ചു. കാല്‍ ശതമാനം സെസ് വന്നതോടെ സ്വര്‍ണ്ണത്തിനും വെള്ളിക്കും വില ഉയരും. ബിയര്‍ വൈന്‍ നികുതി രണ്ട് ശതമാനം കൂടി. 150 കോടി രൂപയാണ് ഇതു വഴി അധികം പ്രതീക്ഷിക്കുന്നത്. സിനിമാ ടിക്കറ്റിനും നിരക്ക് കൂടും . 10 ശതമാനം വിനോദ നികുതി ഈടാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി.


ആഡംബര വസ്തുക്കളുടെയും ഇലട്രോണിക്-നിര്‍മാണ ഉത്പന്നങ്ങളുടെയും വില ഉയരും


വിലകൂടുന്നവ

  1. സോപ്പ്
  2. ടൂത്ത് പേസ്റ്റ്
  3. ശീതള പാനീയങ്ങള്‍
  4. ചോക് ലേറ്റ്
  5. കാറുകള്‍
  6. ഇരുചക്ര വാഹനങ്ങള്‍
  7. മൊബൈല്‍ ഫോണ്‍
  8. കംപ്യൂട്ടര്‍
  9. ഏസി
  10. ഫ്രിഡ്ജ്
  11. പാക്കറ്റ് ഭക്ഷണം
  12. വാഷിംഗ് മെഷീന്‍
  13. പെയിന്റ്


Next Story

RELATED STORIES

Share it