- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദലിത്-ബഹുജന രാഷ്ട്രീയ പ്രസ്ഥാനമായ ബിഎസ്പി മാവോവാദി പ്രസ്ഥാനമെന്ന് കേരളാ പോലിസ്; ആർഎസ്എസ് 'വെറും സംഘടന'
എസ്ഡിപിഐ, പിഡിപി, വെല്‍ഫയര്‍ പാര്‍ട്ടി എന്നിവയെ വര്‍ഗീയ സംഘടനകളെന്ന് വിശേഷിപ്പിച്ച പോലിസ് ആര്‍എസ്എസ്, ബിജെപി, ഹിന്ദു ഐക്യവേദി എന്നിവയെ സംഘടനകൾ എന്ന് മാത്രമാണ് എഫ്‌ഐആറിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
എറണാകുളം: ദലിത്-ബഹുജന രാഷ്ട്രീയ പ്രസ്ഥാനമായ ബിഎസ്പി മാവോവാദി പ്രസ്ഥാനമെന്ന് കേരളാ പോലിസ്. വടയമ്പാടി ജാതിമതിൽ വിരുദ്ധ സമരത്തിൻറെ ഭാഗമായി 2018 ഫെബ്രുവരി 4നു നടന്ന വടയമ്പാടി ദലിത് ആത്മാഭിമാന കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ പകര്‍പ്പിലാണ് ബഹുജന്‍ സമാജ് പാര്‍ട്ടിയെ മാവോവാദി സംഘടനയായി മുദ്രകുത്തിയിരിക്കുന്നത്.
എസ്ഡിപിഐ, പിഡിപി, വെല്‍ഫയര്‍ പാര്‍ട്ടി എന്നിവയെ വര്‍ഗീയ സംഘടനകളെന്ന് വിശേഷിപ്പിച്ച പോലിസ് ആര്‍എസ്എസ്, ബിജെപി, ഹിന്ദു ഐക്യവേദി എന്നിവയെ സംഘടനകൾ എന്ന് മാത്രമാണ് എഫ്‌ഐആറിൽ വിശേഷിപ്പിച്ചിരിക്കുന്നത്. സംഘപരിവാര സംഘടനകളെ സമുദായ സംഘടനകളായി പോലും 'പ്രാഥമിക അന്വേഷണത്തില്‍' രേഖപ്പെടുത്തിയിട്ടില്ല. ദലിത് ആത്മാഭിമാന കൺവെൻഷനുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ പ്രതിചേർത്തിരുന്നു.
കേരള പോലിസിന്റെ ജാതീയവും വർഗീയവുമായ മുൻവിധിയെ ബോധ്യപ്പെടുവാൻ ഇതിനപ്പുറം ഒരു ഉദാഹരണം ആവശ്യമുണ്ടെന്നു തോന്നുന്നില്ലെന്ന് പോലിസ് നടപടിക്കെതിരേ ബിഎസ്പി ആലപ്പുഴ ജില്ലാ പ്രസിഡന്റും മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ സജി ചേരമന്‍ ഫേസ്‌ബുക്കിൽ കുറിച്ച്. ദലിത്, പിന്നോക്ക, മതന്യുനപക്ഷ വിഭാഗങ്ങൾ പോലീസ് സ്റ്റേഷനുകളിൽ നേരിടുന്ന കടുത്ത വിവേചനത്തിന്റെയും, മനുഷ്യാവകാശ ലംഘനങ്ങളുടെയും, കസ്റ്റഡി മരണങ്ങളുടെയും കാരണം തേടി ആരും ദൂരെയെങ്ങും അലയേണ്ടതില്ലെന്നും ഈ FIR ൽ പതിഞ്ഞു കിടപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോലിസ് എഫ്‌ഐആറിൽ പറയുന്നതിങ്ങനെ
"..... ദലിത് ഭൂ അവകാശ സമര സമിതിയുടെ നേത്യത്വത്തിലുള്ള സമരത്തിന്റെ ഭാഗമായി പോരാട്ടം, മാവോയിസ്റ്റ്, BSP, CPI(ML) തുടങ്ങിയ നക്സൽ സ്വഭാവമുള്ളതും, SDPI, PDP, welfare party മുതലായ വർഗ്ഗീയ സ്വഭാവമുള്ള സംഘടനകളും ചേർന്ന് മേൽ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുവാൻ എന്ന രീതിയിൽ wattsapp, facebook എന്നി സോഷ്യൽ മാധ്യമങ്ങളിലൂടെ ദലിത് ആത്മാഭിമാന കൺവൻഷൻ വടയമ്പാടി ഫെബ്രുവരി 4 എന്ന പേരിൽ ഒരു സമര പരിപാടി ആസൂത്രണം ചെയ്യുന്നതായും ഇത് മേൽ സ്ഥലത്ത് "തദ്ദേശീയമായ" രാഷ്ട്രീയ സംഘടനകളുടെയും സാമുദായിക സംഘടനകളുടെയും RSS, BJP, VHP, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളുടെയും എതിർപ്പിനും തുടർന്ന് സ്ഥലത്ത് സാമുദായിക സംഘർഷത്തിനും കലാപത്തിനും സാധ്യതയുണ്ടെന്ന.... "
പൊലിസിന്റെ സംഘപരിവാർ പ്രീണനം മാത്രമല്ല സിപിഎമ്മിൻറെ ദലിത് വിരുദ്ധത കൂടിയാണ് എഫ്‌ഐആറിൽ കാണാൻ സാധിക്കുന്നതെന്ന് വടയമ്പാടി ജാതിമതിൽ വിരുദ്ധ സമര സഹായ സമിതി കൺവീനർ ജോയ് പാവേൽ തേജസ് ന്യുസിനോട് പറഞ്ഞു. ന്യായമായ ആവശ്യം ഉന്നയിച്ച് നടന്ന സമരത്തിൻറെ തുടക്കം മുതൽ എൻഎസ്എസിന് അനുകൂലമായ നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഇതേ സിപിഎം നേതൃത്വത്തിലുള്ള സർക്കാരാണ് ഇവിടെ ഭരിക്കുന്നതും അപ്പോൾ തീർച്ചയായും സിപിഎം നിലപാട് തന്നെയാണ് പോലിസ് കൈക്കൊള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
RELATED STORIES
പഹല്‍ഗാം ആക്രമണത്തിലെ സുരക്ഷാ വീഴ്ച: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ...
26 April 2025 5:46 PM GMTപാകിസ്താന് പൗരത്വം ഉള്ള കോഴിക്കോട്ടെ മൂന്നു പേര് രാജ്യം വിടണമെന്ന...
26 April 2025 5:40 PM GMTപ്രീമിയര്‍ ലീഗ്; ചെല്‍സി തിരിച്ചുവരുന്നു; അഞ്ചാം സ്ഥാനത്തേക്ക്;...
26 April 2025 5:35 PM GMT''ദുഷ്പ്രവൃത്തിക്കാരെ പാഠം പഠിപ്പിക്കുന്നതും അഹിംസയാണ്'': മോഹന്‍...
26 April 2025 4:57 PM GMTഈരാറ്റുപേട്ടയില്‍ മത സ്പര്‍ധ-തീവ്രവാദക്കേസുകള്‍ ഇല്ലെന്ന് പുതിയ പോലിസ് ...
26 April 2025 4:36 PM GMTനരേന്ദ്ര മോദിക്കെതിരായ ഫ്ളക്സ്; കലാപാഹ്വാനത്തിന് കേസ്
26 April 2025 4:13 PM GMT