Big stories

നെടുമങ്ങാട് പോലിസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞത് ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണ്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു

ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് നൂറനാട് സ്വദേശി പ്രവീണാണ് ബോംബെറിഞ്ഞത്. ഇതു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലിസിനു ലഭിച്ചു. നെടുമങ്ങാട് പോലിസ് സ്‌റ്റേഷനു മുന്നില്‍ സിപിഎം- ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുമ്പോഴായിരുന്നു ബോംബേറ്.

തിരുവനന്തപുരം: സംഘപരിവാര്‍ കഴിഞ്ഞദിവസം നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പോലിസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ ആളെ തിരിച്ചറിഞ്ഞു. ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് നൂറനാട് സ്വദേശി പ്രവീണാണ് ബോംബെറിഞ്ഞത്. ഇതു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലിസിനു ലഭിച്ചു. നെടുമങ്ങാട് പോലിസ് സ്‌റ്റേഷനു മുന്നില്‍ സിപിഎം- ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുമ്പോഴായിരുന്നു ബോംബേറ്. ഫോണില്‍ സംസാരിച്ചുനില്‍ക്കുന്ന പ്രവീണ്‍ പിന്നിലേക്ക് മാറിയശേഷം തിരികെയെത്തി ബോംബെറിയുന്ന ദൃശ്യങ്ങളാണ് പോലിസിന് ലഭിച്ചത്.

നാലു ബോംബുകളാണ് സ്‌റ്റേഷനിലേക്ക് എറിഞ്ഞത്. കൂടിനിന്നവരും പോലിസുകാരും ഓടി രക്ഷപെട്ടതിനാല്‍ വലിയദുരന്തം ഒഴിവാകുകയായിരകുന്നു. സിപിഎം പ്രകടനത്തിനു നേരെ രണ്ടുതവണയും ബോംബേറുണ്ടായി. പ്രവീണിനു വേണ്ടി പോലിസ് അന്വേഷണം വ്യാപിപ്പിച്ചു. വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് പ്രവീണ്‍ എന്ന് പോലിസ് പറഞ്ഞു. ബോംബേറിനെ സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നതിനിടെയാണ് ഇപ്പോള്‍ ദൃശ്യങ്ങള്‍ പുറത്തുവന്നത്. സിപിഎമ്മുകാരാണ് ബോംബെറിഞ്ഞതെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു.

ആനാട് ബാങ്ക് അടയ്ക്കാന്‍ ഹര്‍ത്താല്‍ അനുകൂലികളെത്തിയതാണ് ബോംബേറിലേക്ക് നയിച്ചത്. നെടുമങ്ങാട് എസ്‌ഐയും പോലിസുകാരും ബാങ്ക് അടയ്ക്കാനുള്ള ശ്രമത്തെ തടയുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, പോലിസുകാരെ അക്രമിച്ച് കസ്റ്റഡിയിലെടുത്തയാളെ ആര്‍എസ്എസുകാര്‍ രക്ഷപെടുത്തി. ഇതിനിടെ രണ്ടുപേരെ പിടികൂടി പോലിസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് സിപിഎമ്മും ആര്‍എസ്എസും സ്റ്റേഷനു മുന്നില്‍ സംഘടിച്ചിരുന്നു. ഇതിനുശേഷമാണ് ബോംബേറ് നടന്നത്. നെടുമങ്ങാട്, നെയ്യാറ്റിന്‍കര താലൂക്കിന്റെ വിവിധ മേഖലകളില്‍ ആര്‍എസ്എസുകാര്‍ വ്യാപകമായി ബോംബേറ് നടത്തിയിരുന്നു.

Next Story

RELATED STORIES

Share it