Big stories

'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' ആക്റ്റിവിസ്റ്റിന് വെടിയേറ്റ് ഗുരുതരം

ഓക്‌സ്ഫഡ് ബ്രൂക്ക്‌സ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ സഷാ ജോണ്‍സണ്‍ യുകെയിലെ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനത്തിലെ പ്രധാന സാന്നിധ്യമാണ്.

ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ആക്റ്റിവിസ്റ്റിന് വെടിയേറ്റ് ഗുരുതരം
X

ലണ്ടന്‍: കറുത്ത വര്‍ഗക്കാര്‍ക്കെതിരായ ആക്രമണങ്ങളെ ചെറുക്കാന്‍ വേണ്ടി ലോകവ്യാപകമായി ഉയര്‍ന്നുവന്ന 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകയായ സഷാ ജോണ്‍സനു വെടിയേറ്റു. ഞായറാഴ്ച പുലര്‍ച്ചെ തെക്കന്‍ ലണ്ടനിലെ പെഖാമില്‍ വച്ചുണ്ടായ വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ സഷാ ജോണ്‍സണ്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നേരത്തേ ഇവര്‍ക്ക് നിരവധി വധഭീഷണികളുണ്ടായിരുന്നു. അക്രമിയെ പോലിസ് തിരിച്ചറിയുകയോ കാരണം വ്യവ്കമാവുകയോ ചെയ്തിട്ടില്ല. 27 കാരിയായ യുവതി ഇപ്പോള്‍ ദക്ഷിണ ലണ്ടന്‍ ആശുപത്രിയിലാണുള്ളത്. പ്രാഥമിക അന്വേഷണത്തില്‍ ആസൂത്രിത വെടിവയ്പാണോയെന്ന് സ്ഥിരീകരിക്കാന്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലിസ് പറഞ്ഞു. സഷാ ജോണ്‍സന് ശസ്ത്രക്രിയ നടത്തിയതായും മാതാപിതാക്കള്‍ കൂടെയുണ്ടെന്നും സഷാ ജോണ്‍സന്റെ സുഹൃത്ത് ഇമേണ്‍ അയ്ടണ്‍ ബിബിസിയോട് പറഞ്ഞു. സംഭവം അവളുടെ ആക്റ്റിവിസത്തിനെതിരായ എതിരാളികളുടെ സംഘങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണ സംഘം സംഭവസ്ഥലത്തും പരിസര പ്രദേശങ്ങളിലും അന്വേഷണം നടത്തി. ഒരു പാര്‍ട്ടി നടക്കുന്ന വീടിനടുത്താണ് വെടിവയ്പ് നടന്നതെന്നും നിരവധി ആളുകള്‍ പ്രദേശത്ത് ഉണ്ടായിരുന്നതായാണ് കരുതുന്നതെന്ന് പോലിസ് പ്രസ്താവനയില്‍ അറിയിച്ചു.


ഓക്‌സ്ഫഡ് ബ്രൂക്ക്‌സ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ സഷാ ജോണ്‍സണ്‍ യുകെയിലെ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനത്തിലെ പ്രധാന സാന്നിധ്യമാണ്. കൂടാതെ ടേക്കിങ് ദി ഇനിഷ്യേറ്റീവ് പാര്‍ട്ടിയുടെ നേതൃസമിതിയിലെ അംഗവുമാണ്. രണ്ടുമക്കളുടെ അമ്മയും കറുത്തവര്‍ഗ്ഗക്കാര്‍ക്കുവേണ്ടിയും അനീതിക്കെതിരായും പോരാടിയ ശബ്ദവുമാണ് സഷാ ജോണ്‍സനെന്നും അവര്‍ക്കു വേണ്ടി എല്ലാവരും ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥിക്കും കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും പിന്തുണ നല്‍കണമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ വേനല്‍ക്കാലത്ത് നിരവധി 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' പ്രതിഷേധങ്ങളില്‍ മുന്‍പന്തിയിലായിരുന്ന യുവ വനിതാ പ്രവര്‍ത്തകയ്ക്ക് വെടിയേറ്റ സംഭവെ ഞെട്ടിപ്പിച്ചതായി ബ്ലാക്ക് ലൈവ്‌സ് മാറ്റേഴ്‌സ് യുകെ ട്വീറ്റ് ചെയ്തു. 'അവളെ ഭീഷണിപ്പെടുത്താനോ നിശബ്ദമാക്കാനോ ഉള്ള ഏതൊരു ശ്രമവും നമുക്കെല്ലാവര്‍ക്കും നേരെയുള്ള ആക്രമണമാണെന്നും വ്യക്തമാക്കി.

Black Lives Matter activist Sasha Johnson critical after shooting

Next Story

RELATED STORIES

Share it