കൊവിഡ് വ്യാപനത്തിനിടയിലും ബിജെപിയുടെ കുതിരക്കച്ചവടം
എംഎല്‍എമാര്‍ക്ക് 15 കോടി വാഗ്ദാനം ചെയ്‌തെന്ന് അശോക് ഗെലോട്ട്
ജയ് പൂര്‍: രാജ്യമെങ്ങും കൊവിഡ് വ്യാപിക്കുമ്പോഴും ബിജെപി കുതിരക്കച്ചവട നീക്കവുമായി രംഗത്ത്. ഏറ്റവുമൊടുവില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് ഭരണം അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ആരോപണം. സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കു 15 കോടി രൂപയാണ് വാഗ്ദാനം ചെയ്തതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു. കൊവിഡ് പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ് ബിജെപി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ബിജെപി എല്ലാ പരിധികയും ലംഘിക്കുകയാണെന്ന് രാഷ്ട്രത്തെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എംഎല്‍എമാര്‍ക്ക് കൂറുമാറുന്നതിനായി പണം വാഗ്ദാനം ചെയ്യുന്നതായാണു വിവരം. ചിലര്‍ക്ക് 15 കോടി രൂപ വരെ വാഗ്ദാനം ചെയ്തിട്ടുണ്ട്, ചിലര്‍ക്ക് മറ്റ് ആനുകൂല്യങ്ങള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത് തുടര്‍ച്ചയായി നടക്കുകയാണ്' അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലും ജൂണില്‍ മധ്യപ്രദേശിലും ഉണ്ടായ ഭരണമാറ്റങ്ങളെ കുറിച്ചും ഗെലോട്ട് പരാമര്‍ശിച്ചു. 2014 ലെ വിജയത്തിനുശേഷം ബിജെപിയുടെ യഥാര്‍ഥ മുഖം തുറന്നുകാട്ടി. ആദ്യം രഹസ്യമായി ചെയ്തത് ഇപ്പോള്‍ പരസ്യമായി ചെയ്യുന്നു. ഗോവ, മധ്യപ്രദേശ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് കണ്ടതാണ്. കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഗുജറാത്തില്‍ ഏഴ് എംഎല്‍എമാരെ വാങ്ങിയതായും ഗെലോട്ട് പറഞ്ഞു. രാജസ്ഥാനിലും അവര്‍ ഇതുതന്നെ ചെയ്യാന്‍ ശ്രമിച്ചു, പക്ഷേ ഞങ്ങള്‍ തടഞ്ഞു, അവര്‍ക്ക് കുറേ കാലം ഓര്‍മിക്കാവുന്ന പാഠമാണ് അവര്‍ക്ക് നല്‍കിയത്. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്ന ഓര്‍മ വേണം. വരുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ ഈ ധാര്‍ഷ്ട്യം തകരുക തന്നെ ചെയ്യും. ഇന്ത്യന്‍ ജനത ബിജെപിയെ ഒരു പാഠം പഠിപ്പിക്കുമെന്നും ഗെലോട്ട് പറഞ്ഞു.
"BJP Offering MLAs 15 Crore, Trying To Topple Government": Ashok Gehlot
RELATED STORIES
മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കും: അരവിന്ദ് കെജ് രിവാള്
15 Sep 2024 7:44 AM GMTമീററ്റില് സാക്കിര് കോളനിയില് ബഹുനിലക്കെട്ടിടം തകര്ന്നുവീണ് 10...
15 Sep 2024 5:29 AM GMTഐഎസ്എല്ലില് ഇന്ന് മഞ്ഞപ്പട ഇറങ്ങുന്നു; രണ്ടും കല്പ്പിച്ച് പഞ്ചാബ്...
15 Sep 2024 4:02 AM GMTനിപ; മലപ്പുറത്ത് മരിച്ച യുവാവിന്റെ നേരിട്ട് സമ്പര്ക്കത്തിലുള്ളത് 26...
15 Sep 2024 3:54 AM GMTകേരളാ ക്രിക്കറ്റ് ലീഗ്; തൃശൂര് ടൈറ്റന്സിനും ട്രിവാന്ഡ്രം...
14 Sep 2024 6:42 PM GMTഇന്ത്യന്‍ സൂപ്പര് ലീഗ്; ബെംഗളൂരുവിനും ചെന്നൈയിനും ആദ്യ ജയം
14 Sep 2024 6:19 PM GMT